ലൈഫ് മിഷന്‍: സിബിഐ അന്വേഷണം സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി
ന്യൂ ഡല്‍ഹി: ലൈഫ് മിഷനിലെ സിബിഐ അന്വേഷണം സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ലൈഫ് മിഷന്‍ സി.ഇ.ഒ യുടെ ആവശ്യം ഇപ്പോള്‍ പരിഗണിയ്ക്കാനാവില്ലെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അതേസമയം, കേസില്‍ സിബിഐയ്ക്കും അനില്‍ അക്കരെ എംഎല്‍എയ്ക്കും സുപ്രീം കോടതി നോട്ടിസ് അയച്ചു.
സിബിഐ അന്വേഷണം രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെയാണ് ചോദ്യംചെയ്യുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചു. സര്‍ക്കാരോ, ലൈഫ് മിഷനോ വിദേശ സംഭാവന സ്വീകരിച്ചിട്ടില്ലെന്നും വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ വാദിക്കുന്നു. സംസ്ഥാന പദ്ധതി എന്ന നിലയിലല്ലേ യൂണിടാകിന് പണം ലഭിച്ചതെന്ന് കോടതി ചോദിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ സിബിഐ അന്വേഷണം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ആരോപിക്കുന്നു. എന്നാൽ സി.ബി.ഐ. അന്വേഷണം സ്റ്റേചെയ്യാന്‍ ഈ ഘട്ടത്തില്‍ യുക്തമായ കാരണമല്ലെന്ന് കോടതി വ്യക്തമാക്കി.