തദ്ദേശ തെരഞ്ഞെടുപ്പ്: കഴിഞ്ഞ തവണത്തേക്കാൾ നാലിരട്ടി സീറ്റുകൾ ലഭിക്കുമെന്ന് കെ. സുരേന്ദ്രൻ
തദ്ദേശ സ്ഥാപനങ്ങളിൽ ബിജെപി ഭരണത്തിൽ വരും. നരേന്ദ്ര മോദിയോടുള്ള ആഭിമുഖ്യം കേരളത്തിലുണ്ട്. ശക്തമായ പോരാട്ടമുണ്ടാകും. ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും എല്ലാ കുപ്രചരണങ്ങളെയും അതിജീവിക്കാനുള്ള ശക്തമായ സംഘാടന സംവിധാനവും എൻഡിഎ ഒരുക്കിയിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
എല്ലാ വാർഡുകളിലും സുസംഘടിതമായി ശാസ്ത്രീയമായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടുണ്ടെന്നും മൊടക്കല്ലൂർ എയുപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയശേഷം സുരേന്ദ്രൻ കൂട്ടിച്ചേർത്തു.