ലോക കേരള സഭ: എന്ത് നേട്ടമുണ്ടായെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: കെ.സുരേന്ദ്രൻ

Share News

കോഴിക്കോട്: കൊട്ടിഘോഷിച്ച് കോടികൾ ചെലവഴിച്ച് രണ്ട് തവണ നടത്തിയ ലോക കേരള സഭ കൊണ്ട് കേരളീയ സമൂഹത്തിന് എന്ത് നേട്ടമുണ്ടായി എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ലാതെ സ്പീക്കറും നോർക്ക റൂട്സ് വൈസ് ചെയർമാനും ഇരുട്ടിൽ തപ്പുകയാണ്. കൊവിഡും യുക്രൈൻ യുദ്ധവും പ്രളയാനന്തര സഹായവും അടക്കം ഒരുപാട് കാര്യങ്ങൾ ചെയ്തെന്നാണ് സ്പീക്കർ പറയുന്നത്. ഇതെല്ലാം കേന്ദ്രസർക്കാരും സന്നദ്ധസംഘടനകളും ചില ഉദാരമതികളും ചെയ്തതാണ്. ഇതിൽ ലോക കേരള സഭയ്ക്ക് ഒരു പങ്കുമില്ല.

പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം രണ്ട് തവണ ആർഭാടമായി നടന്ന ലോക കേരളാ സഭ സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമല്ലാതെ മറ്റൊന്നും സംഭാവന ചെയ്തിട്ടില്ല. അല്ലെങ്കിൽ കൃത്യമായി കണക്ക് വെച്ച് മുഖ്യമന്ത്രി മറുപടി പറയണം. സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പണമില്ലാത്ത സർക്കാർ അനവസരത്തിൽ കോടികൾ ധൂർത്തടിക്കുകയാണ്. അഴിമതി മാത്രം ലക്ഷ്യം വെച്ചുള്ള ലോക കേരള സഭ ലോകത്തുള്ള മുഴുവൻ മലയാളികൾക്കും നാണക്കേടാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു

Share News