ജീവിതത്തിൽ തോറ്റു.. ഒന്നും ചെയ്യാനില്ല, എല്ലാം നശിച്ചുപോയി എന്ന് കരുതുന്നവർ ഈ തക്കാളിചെടിയെ കണ്ടു പഠിക്കണം.

Share News

നിങ്ങൾ ഈ ചിത്രത്തിൽ കാണുന്നത് ഒരു തക്കാളിച്ചെടിയാണ്. ഒരു പക്ഷെ ഏതെങ്കിലും ഒരു യാത്രക്കാരൻ ട്രെയിനിൽ നിന്നും വലിച്ചെറിഞ്ഞ ഒരു അഴുകിയ ഉപയോഗശൂന്യമാണെന്ന് കരുതിയ തക്കാളിയിൽ നിന്നുമായിരിയ്ക്കാം ഇവളുടെ ജനനം. മണ്ണിന്റെ നെഞ്ച് കീറി അല്ല.. പാറകല്ലുകൾ വകഞ്ഞു മാറ്റി അവൾ വളർന്നു വന്നു. കൊടുങ്കാറ്റിനെക്കാൾ വേഗത്തിൽ പായുന്ന ട്രൈനുകളെ കണ്ടവൾ വളർന്നു… അതിജീവിക്കണമെങ്കിൽ അർഹതപ്പെട്ട മണ്ണും വെള്ളവും അവൾക്ക് കിട്ടണമായിരുന്നു.. എന്നിട്ടും ഒരു തക്കാളിക്ക് ജന്മം നൽകി അവളുടെ കർമ്മം നിറവേറ്റിയിരിക്കുന്നു.

ജീവിതത്തിൽ തോറ്റു.. ഒന്നും ചെയ്യാനില്ല, എല്ലാം നശിച്ചുപോയി എന്ന് കരുതുന്നവർ ഈ തക്കാളിചെടിയെ കണ്ടു പഠിക്കണം.

നിരന്തരമായ പോരാട്ടങ്ങളുടെ ഫലമാണ് യഥാർത്ഥ ജീവിത വിജയം…!!!

Joyes Madhavath

Share News