
ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു
തിരുവനന്തപുരം; പ്രശസ്ത കവിയും ചലച്ചിത്ര ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം വെന്റിലേറ്ററിൽ കഴിയുകയായിരുന്നു.

അഞ്ചു പതിറ്റാണ്ടോളം നീണ്ടു നിൽക്കുന്നതാണ് ബിച്ചു തിരുമലയുടെ സിനിമാ ജീവിതം. ഇതിനോടകം നാനൂറിലേറെ സിനിമകളില്‍ ആയിരത്തിലേറെ ഗാനങ്ങള്‍ രചിച്ചു. 1972ല്‍ ഭജഗോവിന്ദം സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. തുടര്‍ന്ന് ശ്യം, എടി ഉമ്മര്‍, രവീന്ദ്രന്‍, ജി ദേവരാജന്‍, ഇളയരാജ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് നിരവധി മനോഹര ഗാനങ്ങള്‍ രചിച്ചു. രണ്ടു തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ടുതവണ ലഭിച്ചു – 1981 ൽ തൃഷ്ണ എന്ന ചിത്രത്തിലെ ഗാനങ്ങൾക്കും 1991 ലെ കടിഞ്ഞൂൽ കല്യാണം എന്നീ സിനിമകളിലെ ഗാനങ്ങളുമാണ് അവാർഡിന് അർഹരായത്.
1942 ഫെബ്രുവരി 13ന് ചേർത്തല അയ്യനാട്ടുവീട്ടിൽ സി.ജി ഭാസ്കരൻ നായരുടെയും പാറുക്കുട്ടിയുടെയും മൂത്തമകനായാണ് ബിച്ചു തിരുമല എന്ന ബി.ശിവശങ്കരൻ നായരുടെ ജനനം. ജല അതോറിട്ടി റിട്ട.ജീവനക്കാരി പ്രസന്നകുമാരിയാണ് ഭാര്യ. സംഗീതസംവിധായകനായ സുമൻ ശങ്കർ ബിച്ചു ആണ് മകൻ. പിന്നണിഗായിക സുശീലാദേവിയും സംഗീത സംവിധായകൻ ദർശൻ രാമനും സഹോദരങ്ങളാണ്.