പലരും പറഞ്ഞിട്ടുണ്ട് ഞാൻ മമ്മിയുടെ അതേ മുഖമാണെന്നും അതേ ചിരി ആണെന്നും .. മമ്മി ഇപ്പോഴും എന്തെങ്കിലും ചിന്തിച്ചു നിഷ്കളങ്കമായി തന്നെ ചിരിക്കുന്നുണ്ട്..
രാവിലെ ഭക്ഷണം കഴിക്കുന്നതിനിടയിൽ മമ്മിയുടെ വക ഒരു ചോദ്യം .. “പേട്ടയിലെ ( തിരുവനന്തപുരത്തെ ഒരു സ്ഥലം ) സിനിമ തിയേറ്റർ ഇപ്പോഴും ഉണ്ടോ??” ഞാൻ ചിന്തിച്ചു .. പേട്ടയിൽ എവിടെയാ തിയേറ്റർ?? പക്ഷെ എന്റെ ചിന്തയുടെ ഉത്തരം മമ്മി തന്നെ പറഞ്ഞു.. “ടാ നിനക്ക് ഓർമയില്ലേ , ശ്രീ കാർത്തികേയ തീയേറ്റർ..” ഞാൻ ആകെ വല്ലാണ്ടായി . സംഗതി ശെരിയാണ് കുറച്ചു വർഷങ്ങൾക്കു മുന്നേ വരെ അങ്ങനൊരു തീയേറ്റർ അവിടെ ഉണ്ടായിരുന്നു .. അവിടെ ചെന്ന് സിനിമകളും കണ്ടിരുന്നു. ഞാൻ മമ്മിയോട് പറഞ്ഞു , “ഇല്ല മമ്മി ഇപ്പൊ ആ തീയേറ്റർ പൊളിച്ചു . മമ്മിക്ക് സിനിമ കാണണോ?” ‘വേണ്ട’ എന്നുള്ള ഉത്തരവും വന്നു.
..”സിറ്റിയിലെ റോഡുകളെല്ലാം വലുതായോ?” മമ്മിയുടെ അടുത്ത ചോദ്യം..”റോഡുകളെല്ലാം വലുതായി മമ്മി”പിന്നെ ഐടി പാർക്ക് വന്ന കാര്യവും , കഴക്കൂട്ടം വളരെ വികസിച്ച കാര്യമൊക്കെ മമ്മിയോട് പറഞ്ഞു .. അതൊന്നും തന്നെ പുള്ളിക്കാരി കേട്ടതായി ഭാവിച്ചില്ല … “നമുക്കൊന്ന് കറങ്ങാൻ പോയാലോ” എന്നായി എന്റെ അടുത്ത ചോദ്യം. ഞാനും അമ്മുവും പാറുക്കുട്ടിയും മമ്മിയും കൂടെ പോകാം എന്ന് വീണ്ടും പറഞ്ഞിട്ടും മമ്മി ഇല്ല എന്ന് പറഞ്ഞു..
എന്റെ ചിന്തകൾ കുറച്ചുടെ പുറകിലോട്ട് പോയി . എന്റെ ഓർമയിൽ കഴിഞ്ഞ 25 വർഷത്തിനിടെ ഒരു തവണ പോലും പള്ളിത്തുറയോ വേളിയോ വിട്ടു പൊയ്ക്കാണില്ല. പിന്നെ എങ്ങനെയാണ് ഇവിടെ നടക്കുന്ന കാര്യങ്ങൾ അറിയാൻ പറ്റുക? എനിക്ക് ഓർമ വച്ച നാൾ മുതൽ എന്റെ മമ്മി മാനസികമായി തളർന്ന ഒരു വ്യക്തിയാണ് .. കല്യാണത്തിന് മുന്നേ തന്നെ സിവിൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ ഉണ്ടായിരുന്ന മമ്മി VSSC യിൽ ട്രെയിനീ /അപ്പ്രെന്റീസ് ആയിരുന്നു … അതുതന്നെ തുടർന്നിരുന്നുവെങ്കിൽ ഇന്ന് അവിടത്തെ ഒരു സീനിയർ എംപ്ലോയീ ആയിരുന്നേനെ എന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്.. കാരണം അന്ന് മമ്മിയുടെ കൂടെ ഉണ്ടായുരുന്നവരിൽ പലരും ഇപ്പോഴും സർവീസിൽ ഉണ്ട് ..എനിക്ക് ഒരു വയസ്സായപ്പോൾ ആണ് എന്റെ അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോകുന്നത് .. അതിനു ശേഷം സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമായിരിക്കണം മമ്മി ഗൾഫിലോട്ട് പോയി .. പക്ഷെ 6 മാസങ്ങൾക്കകം മമ്മി തിരികെ വന്നു … പൂർണമായും ഒരു മാനസിക രോഗിയായാണ് തിരികെ വന്നത്… ഒരുപാട് ആശുപത്രികളിൽ കൊണ്ടുപോയി ചികിത്സിച്ചു .. ഒരു ഫലവും ഉണ്ടായില്ല .. പിന്നെ മമ്മി മമ്മീടെ പഴയ ജീവിതത്തിലേക്ക് തിരികെ വന്നില്ല..
ഇന്ന് മമ്മി ഒരുപാട് മാറി . എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യുന്നു . അടുക്കളയിൽ അമ്മുവിനെ സഹായിക്കുന്നു , പക്ഷേ അന്നും ഇന്നും സഞ്ചരിക്കാൻ വളരെ ബുദ്ധിമുട്ടാണ് . അതുകൊണ്ട് തന്നെ പുറത്തോട്ടൊന്നും പോകുന്നില്ല .. എന്റെ സ്കൂൾ കാലഘട്ടങ്ങളിൽ തുടങ്ങി ഇപ്പോഴും എന്റെ ഐഡന്റിറ്റി തലയ്ക്കു സുഖമില്ലാത്തവളുടെ മകൻ എന്നാണ് . അന്നും ഇന്നും ഒരുതരത്തിലും അതെന്നെ വിഷമിപ്പിച്ചട്ടില്ല…
മമ്മിയുടെ പ്രധാന സന്തോഷങ്ങൾ നല്ല ആഹാരവും സംഗീതവുമാണ് …പകൽ മുഴുവൻ യൂട്യൂബ് കണക്ട് ചെയ്ത് ടീവിയിൽ പഴയ പാട്ടുകൾ കേൾക്കും… വൈകുന്നേരം നടക്കാൻ പോകും ..അല്ലാത്ത സമയങ്ങളിൽ ചുമ്മാ ഇരുന്നു എന്തേലും ചിന്തിക്കും… പലരും പറഞ്ഞിട്ടുണ്ട് ഞാൻ മമ്മിയുടെ അതേ മുഖമാണെന്നും അതേ ചിരി ആണെന്നും .. മമ്മി ഇപ്പോഴും എന്തെങ്കിലും ചിന്തിച്ചു നിഷ്കളങ്കമായി തന്നെ ചിരിക്കുന്നുണ്ട്…
ജീവിതം എത്ര സുന്ദരമാണ് …
Moses Mc
Related Posts
“ആരെങ്കിലും മരിക്കേണ്ടി വന്നിരുന്നെങ്കിൽ, അത് ഞാൻ തന്നെ ആകണമെന്ന് എനിക്ക് തോന്നി.”
ആ സമരവഴികളിലെ ജ്വലിക്കുന്ന ഓർമ്മകൾ ഇന്നും പകർന്നു നൽകുന്ന ആവേശമാണ് ഓരോ പ്രവർത്തകൻ്റെയും കരുത്ത് .
- 'നീതി'
- “ജീവന് അമൂല്യവും, സംരക്ഷിക്കപ്പെടേണ്ടതുമാണ്”
- Experience
- അനുഭവം
- അഭിപ്രായം
- അറിയേണ്ട കാര്യങ്ങൾ
- ആദരവ്
- ജനിതക ഗുണം
- തീരദേശ മക്കൾ
- തീരദേശ മേഖല
- തീരദേശവാസികൾ
- തീരപ്രദേശം
- തീരസംരക്ഷണം
- നന്മകൾ
- നമ്മുടെ ജീവിതം
- നമ്മുടെ നാട്
- നാടിൻ്റെ പ്രതിബദ്ധത
- നിയന്ത്രണങ്ങൾ
- പ്രതിരോധിക്കണം
- പ്രതിഷേധാർഹം
- വസ്തുത
- വികസന പദ്ധതികള്
- വീക്ഷണം
- സഭയും സമൂഹവും
- സമുദായം