
ചാലക്കുടിയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ഡെന്നിസ് കെ ആന്റണിയെ പരിചയപ്പെടാം.
കൃത്യം 5 വർഷം മുമ്പ് ഈ ദിനം (മാർച്ച് 10, 2016) എഴുതിയ ഒരു പോസ്റ്റ് ഇന്ന് Fb ഓർമിപ്പിച്ചു. ഡെന്നീസ് കെ. ആൻറണിയെ ചാലക്കുടിയിലെ സ്ഥാനാർത്ഥിയായി ഇടതുമുന്നണി പ്രഖ്യപിച്ചതും ഇന്നുതന്നെ. ഡെന്നീസിനെ സ്ഥാനാർത്ഥിയായി അദ്ദേഹത്തിന്റെ പാർട്ടി പരിഗണിക്കണം എന്നാണ് അന്ന്, 5 വർഷം മുമ്പ് എഴുതിയത്. ഇപ്പോൾ അതു യാഥാർത്ഥ്യമായിരിക്കുന്നു. ഇടതുമുന്നണിയാണ് പക്ഷേ, അതു ചെയ്തത്.

താഴെ ചേർത്തിരിക്കുന്നത് അന്നത്തെ കുറിപ്പിലെ ചില ഭാഗങ്ങളാണ്. (പടവും അന്നത്തെയാണ്. ഒരു അതിരപ്പള്ളി യാത്രക്കിടയിൽ ഞാൻ തന്നെ എടുത്തത്. 🙂 ) –
“ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായിരിക്കെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഡെന്നീസിന്‍റെ പ്രാഗത്ഭ്യത്തിനു തെളിവായി ഉണ്ട്. ചാലക്കുടിയെ ആകെ ഒന്നായി കണ്ടുകൊണ്ട്, എല്ലാവരേയും പരിഗണിച്ചുകൊണ്ട്, ദീര്‍ഘവീക്ഷണത്തോടെ തന്‍റെ പ്രസിഡന്‍റ് സ്ഥാനം ഉപയോഗിക്കാന്‍ ഡെന്നീസിനു സാധിച്ചു. ഒരുദാഹരണം ഞാനോര്‍ക്കുന്നത് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അനക്സിന്‍റെ നിര്‍മ്മാണമാണ്. മേല്‍ക്കൂര ഷീറ്റിടുന്നതിനു മാത്രമായി പതിനഞ്ചു ലക്ഷം മാറ്റി വച്ചിരുന്ന തീരുമാനം തിരുത്തി അതിനോടു ഏതാനും ലക്ഷങ്ങള്‍ കൂട്ടിച്ചേര്ത്ത് അതൊരു പുതിയ കെട്ടിടമായി മാറ്റുകയായിരുന്നു സ്ഥാനമേറ്റ ശേഷം ആദ്യം ഡെന്നീസ് ചെയ്തത്. ഭാവിയില്‍ മേല്‍നിലകള്‍ പണിയാന്‍ കഴിയുന്ന വിധത്തില്‍ പണി തീര്‍ത്ത ഈ അനക്സ് ഒരു ഭരണാധികാരിയുടെ മികവ് ഡെന്നീസ് ആര്‍ജിച്ചതിനു തെളിവായി നില്‍ക്കുന്നു. തരിശുരഹിത ബ്ലോക്ക് എന്ന പദ്ധതിയിലൂടെ ചാലക്കുടിയിലെ ഒരുപാട് നെല്‍നിലങ്ങള്‍ പതിറ്റാണ്ടുകള്‍ക്കു ശേഷം കതിരണിഞ്ഞു. കടലാസ് രഹിത ബ്ലോക്ക് ഓഫീസ് എന്ന സങ്കല്‍പം അവതരിപ്പിച്ചുകൊണ്ട് ഡിജിറ്റലൈസേഷന്‍ പൂര്‍ണമാക്കി. പട്ടണത്തില്‍ നിന്നു എത്രയോ അകലെ, സംസ്ഥാന അതിര്‍ത്തിയിലെ ആദിവാസി ഊരുകളില്‍ നിരവധി അടിസ്ഥാനസൗകര്യങ്ങളൊരുക്കുകയും ഗോത്രസൗഹൃദബ്ലോക്ക് എന്ന സ്ഥിതിയുണ്ടാക്കുകയും ചെയ്തു. ഭിന്നശേഷിക്കാര്‍ക്കുള്ള സൈഡ് വീല്‍ വണ്ടികളുടെയും മറ്റും പര്‍ച്ചേസ് കെല്‍ട്രോണിലൂടെ മാത്രം നടത്തി സ്വകാര്യഡീലര്‍മാരില്‍ നിന്നു കമ്മീഷന്‍ നേടുന്നതിനുള്ള സാദ്ധ്യതകള്‍ നിരാകരിച്ചു. കൈയില്‍ കാശില്ലെങ്കിലും കരാറുകാരോട് അകലം പാലിച്ചു. ഇങ്ങിനെ നിരവധി കാര്യങ്ങള്‍. നന്നേ ചെറുപ്പത്തില്‍ കൊരട്ടി പഞ്ചായത്ത് മെമ്പര്‍ എന്ന നിലയില്‍ പോലും ഭാവനാസമ്പന്നമായ നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കാന്‍ കഴിഞ്ഞിട്ടുള്ള പൊതുപ്രവര്‍ത്തകനാണ് ഡെന്നീസ്.”

ചാലക്കുടിയില്‍ ബി ഡി ദേവസിയുടെ യഥാർത്ഥ പിൻഗാമിയാകാൻ കഴിയുന്ന പൊതുപ്രവർത്തകനാണ് ഡെന്നീസ്. ഇരുവര്‍ക്കും സമാനതകളേറെയാണ്. നാട്ടിന്‍പുറത്തുകാര്‍, വിനീതമായ സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്നവര്‍, ഗ്രാമപഞ്ചായത്ത് മെമ്പറായി ജനസേവനത്തിന്‍റെ ഹരിശ്രീ കുറിച്ചവര്‍, ജനങ്ങള്‍ക്കിടയില്‍ അവരിലൊരാളായി കഴിയുന്നവര്‍.
രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് നയാ പൈസ സമ്പാദിച്ചിട്ടില്ലാത്തയാളാണ് ഡെന്നീസ്. അതൊക്കെ ശത്രുക്കൾ പോലും സമ്മതിക്കും. പ്രവർത്തനമികവിന് എത്രയോ തെളിവുകൾ. മികച്ച എം എൽ എ ആകാൻ ഡെന്നീസിനു സാധിക്കും.
വിജയാശംസകൾ !
ഷിജു ആച്ചാണ്ടി:
( മാർച്ച് 10, 2021, Fb )
