
എം.പി.വീരേന്ദ്ര കുമാറിന്റെ നിര്യാണം ദു:ഖിപ്പിക്കുന്നു – ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
രാജ്യസഭാംഗവും മുൻ കേന്ദ്ര മന്ത്രിയുമായ ശ്രീ. എം.പി.വീരേന്ദ്ര കുമാറിന്റെ നിര്യാണം ദു:ഖിപ്പിക്കുന്നു. ബഹുമുഖ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത് . അനുഭവ സമ്പന്നനായ അദ്ദേഹം, കഴിവുറ്റ മാധ്യമ പ്രവർത്തകനും നല്ല എഴുത്തുകാരനും ആയിരുന്നു.
മാതൃഭൂമി പ്രിന്റിംഗ് ആൻഡ് പബ്ളിഷിങ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമെന്ന നിലയിൽ അദ്ദേഹം മാധ്യമ ലോകത്തിനും മാധ്യമ പ്രവർത്തനത്തിനും അമൂല്യമായ സംഭാവനകൾ അർപ്പിച്ചു. ഒട്ടേറെ ഗ്രന്ഥങ്ങൾ രചിച്ച അദ്ദേഹത്തിനു കേന്ദ്ര സാഹിത്യ അക്കാദമിയുടേത് ഉൾപ്പെടെ പല അംഗീകാരങ്ങളും ലഭിച്ചു
മനുഷ്യാവകാശവും പരിസ്ഥിതി സംരക്ഷണവും അദ്ദേഹത്തിന്റെ രചനകളിൽ ആവർത്തിക്കപ്പെട്ട പ്രമേയങ്ങളാണ്. ദരിദ്രരോടും പാർശ്വവൽകൃതരോടും അദ്ദേഹം അങ്ങേയറ്റം പ്രതിബദ്ധത പുലർത്തി.
അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ രാജ്യത്തിനു വലിയ നേതാവിനെയും ശരിയായ രാജ്യസ്നേഹിയെയും നഷ്ടമായി. ദു:ഖിതരായ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ. ഓം ശാന്തി!
രാജ്യസഭാംഗവും മുൻ കേന്ദ്ര മന്ത്രിയുമായ ശ്രീ. എം.പി.വീരേന്ദ്ര കുമാറിന്റെ നിര്യാണം ദു:ഖിപ്പിക്കുന്നു. ബഹുമുഖ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത് . അനുഭവ സമ്പന്നനായ അദ്ദേഹം, കഴിവുറ്റ മാധ്യമ പ്രവർത്തകനും നല്ല എഴുത്തുകാരനും ആയിരുന്നു. pic.twitter.com/LN92W7ROYq
— Vice President of India (@VPSecretariat) May 29, 2020
Tags: M P Veerenthrakumar, Vice President, Venkaiah Naidu, Kerala latest news, Nammude naadu