നടി ശോഭനയ്ക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു

Share News

ചെന്നൈ: നടി ശോഭനയ്ക്ക് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. നടി തന്നെയാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

വളരെയധികം ശ്രദ്ധിച്ചിട്ടും ഒമൈക്രോണ്‍ ബാധിച്ചു. സന്ധിവേദനയും തൊണ്ടവേദനയും വിറയലുമായിരുന്നു ലക്ഷണങ്ങൾ. ആദ്യദിവസം മാത്രമാണ് ലക്ഷണങ്ങളുണ്ടായതെന്നും പിന്നീട് കുറഞ്ഞുവെന്നും നടിയും നർത്തകിയുമായ ശോഭന ഫെയ്സ്ബുക്കില്‍ കുറിച്ചു.

രണ്ടുഡോസ് വാക്‌സിനും സ്വീകരിച്ചിരുന്നു. ഇത് രോഗം ഗുരുതരമാകുന്നത് തടയുമെന്നാണ് വിശ്വസിക്കുന്നത്. എല്ലാവരും കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കണം. ഒമിക്രോൺ വകഭേദം കോവിഡ് മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നുവെന്നും ശോഭന പറഞ്ഞു.

Share News