1989 ആഗസ്റ്റ് 22ന് ബോൾഗാട്ടിയിൽ നിന്ന് 400 ഓളം വള്ളങ്ങൾ കൂട്ടിയിട്ട് “വഞ്ചിപ്പാലം ” നിർമ്മിച്ച് വൈപ്പിൻ – എറണാകുളം പാലം ആക്ഷൻ കൗൺസിൽ ഭാരവാഹികളും സമര നേതാക്കളും ഇക്കരയിലേക്ക് നടന്നിറങ്ങി.

Share News

ഇന്ന് വൈപ്പിനിലെ വളപ്പ് അജന്ത ഹാളിൽ നടന്ന ടികെസി അനുസ്മരണ സമ്മേളനത്തിലും പുസ്തക ചർച്ചയിലും പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് വൈപ്പിൻ എറണാകുളം പാലങ്ങൾക്കുവേണ്ടി ആക്ഷൻ കൗൺസിൽ നടത്തിയ “വഞ്ചിപ്പാല” സമരത്തെ കുറിച്ച് ഞാൻ പരാമർശിച്ചത്. പറഞ്ഞു തീരുന്നതിനു മുൻപേ വേദിയിലുണ്ടായിരുന്ന വൈപ്പിൻ – എറണാകുളം ആക്ഷൻ കൗൺസിൽ കൺവീനറായിരുന്ന അഡ്വ.മജ്നു കോമത്ത് നാളെ ആ സമരത്തിന്റെ 33-ാം വാർഷികം ആണെന്ന് പറഞ്ഞു.

1989 ആഗസ്റ്റ് 22ന് ബോൾഗാട്ടിയിൽ നിന്ന് 400 ഓളം വള്ളങ്ങൾ കൂട്ടിയിട്ട് “വഞ്ചിപ്പാലം ” നിർമ്മിച്ച് വൈപ്പിൻ – എറണാകുളം പാലം ആക്ഷൻ കൗൺസിൽ ഭാരവാഹികളും സമര നേതാക്കളും ഇക്കരയിലേക്ക് നടന്നിറങ്ങി. സമരം കാണാൻ ഇരുകരയിലും ആയിരക്കണക്കിന് ആളുകൾ തടിച്ചു കൂടിയിരുന്നു സമരം കാണാൻ. എറണാകുളം നഗരത്തിലേക്ക് സമര ഭടന്മാരെ സ്വീകരിച്ചത് അന്നത്തെ മേയർ ആയിരുന്ന ആദരണീയനായ സി എ മാധവനാണ്.ലോക ചരിത്രത്തിൽ ഇങ്ങനെ ഒരു സമരം ഇതിനു മുൻപ് നടന്നിട്ടുണ്ടാവില്ല.

സമരങ്ങൾക്ക് പുതിയ മുഖം നൽകാൻ അന്നും ഇന്നും വൈപ്പിൻ ദ്വീപു നിവാസികൾക്ക് പ്രത്യേക കഴിവുണ്ട്.

Shaji George

Share News