വിഷുദിനത്തിൽ, ക്ഷേത്രം മേൽശാന്തിയുടെ സാന്നിധ്യത്തിൽ രാമൻചിറ മലങ്കര കത്തോലിക്കാ പള്ളി വികാരി ഫാ.ജോർജ്ജ് പുത്തൻ വിളയിൽ ഭദ്രദീപം തെളിയിച്ച് ഉത്സവാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു….

Share News

എൻറെ നാട് രാമൻചിറ…

വിശുദ്ധ പൗലോസ് ശ്ലീഹായുടെ നാമത്തിലുള്ള മലങ്കര കത്തോലിക്കാ ദേവാലയവും, ശ്രീ ഗോപാലകൃഷ്ണ സ്വാമി ക്ഷേത്രവും, മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് ഉത്ബോധിപ്പിച്ച ശ്രീ നാരായണ ഗുരുമന്ദിരവും ഏതാണ്ട് മുഖാമുഖം സ്ഥിതിചെയ്യുന്ന ശാന്തമായ ഗ്രാമ പ്രദേശം…

ചെറുപ്പകാലത്ത് നാടകം കാണാനും,കളിക്കാനും മറ്റ് കലാരൂപങ്ങൾ ആസ്വദിക്കാനും അവസരം ലഭിച്ചത് രാമൻചിറയിലെ ക്ഷേത്ര തിരുമുറ്റത്തായിരുന്നു…

ക്ഷേത്രത്തിലെ ഉത്സവം ആയാലും പള്ളിയിലെ പെരുനാൾ ആയാലും ജാതി മത ഭേദമന്യേ ആബാലവൃദ്ധം ജനങ്ങളും ഒന്നിച്ചു കൂടുമായിരുന്നു ….

ഇടക്കാലത്തെങ്ങോ ആ കൂടിച്ചേരലുകൾക്ക് ചില അതിർ വരമ്പുകൾ ഉണ്ടായോ എന്ന് സംശയം…

ആ സുന്ദരമായ പഴയ കാലങ്ങൾ അയവിറക്കി വീണ്ടും രാമൻചിറയിൽ ഒരുത്സവാഘോഷത്തിന് തിരി തെളിഞ്ഞിരിക്കുന്നു ….

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും നല്ല നാളുകൾക്കായി പ്രാർത്ഥിച്ചുകൊണ്ട് ഈ വിഷുദിനത്തിൽ, ക്ഷേത്രം മേൽശാന്തിയുടെ സാന്നിധ്യത്തിൽ രാമൻചിറ മലങ്കര കത്തോലിക്കാ പള്ളി വികാരി ഫാ.ജോർജ്ജ് പുത്തൻ വിളയിൽ ഭദ്രദീപം തെളിയിച്ച് ഉത്സവാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു….

വളരെ അപൂർവമായി മാത്രം കാണുന്ന ഇത്തരം കാഴ്ചകൾ എനിക്ക് സന്തോഷകരമായ അനുഭവമാണ് സമ്മാനിച്ചത് …

ജാതിയും മതവും പറഞ്ഞ് തമ്മിലടിപ്പിച്ച് നമ്മുടെയുള്ളിൽ പരസ്പര വിദ്വേഷത്തിന്റെ വിത്തുകൾ പാകാൻ ശ്രമിക്കുന്നവരെ നമുക്ക് അകറ്റി നിർത്താം…

ജാതി മത ചിന്തകൾ മാറ്റിവച്ച്, സഹോദരങ്ങളായി ഈ രാമൻചിറ ഗ്രാമത്തിൽ ഒരുമയോടെ കഴിയാം…

ഇത്തരം ഒരു സന്ദർഭത്തിന് സാക്ഷിയാകുവാൻ കാരണമായ പുതിയ ക്ഷേത്ര ഭാരവാഹികളെ സ്നേഹപൂർവ്വം അഭിനന്ദിക്കുന്നു…

എൻറെ നാട്…എൻറെ അഭിമാനം…

Reji Ramanchira 

Share News