“ഓണസമൃദ്ധി ” ഉച്ചഭക്ഷണപൊതിയും,, ലുങ്കിയും, മാസ്കും വിതരണം ചെയ്തു

Share News

കൊച്ചി, ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സി എസ് ഐ ) കൊച്ചിൻ ഡയോസിസ് സോഷ്യൽ ബോർഡിന്റെ ആഭിമുഖ്യത്തിൽ പൊതു നിരത്തുകളിൽ യാചകരായി കഴിയുന്ന കുഷ്ഠരോഗികൾക്കും, നടക്കുവാൻ സ്വാധീനമില്ലാത്തവരും, ആലമ്പഹീനരുമായ മുപ്പതോളം പേർക്ക് ഓണത്തോടനുബന്ധിച്ചു “ഓണസമൃദ്ധി ” ഉച്ചഭക്ഷണപൊതിയും,, ലുങ്കിയും, മാസ്കും വിതരണം ചെയ്തു.

ഡയോസിസൻ ബിഷപ്പ്, ബി.എൻ. ഫെന്നിന്റെ നിർദേശ പ്രകാരം ഡയോസിസൻ സോഷ്യൽ ബോർഡ്‌ ഡയറക്ടർ റവ. പ്രെയ്സ് തൈപ്പറമ്പിൽ, ബ്രദർ. രഞ്ചു വർഗീസ് മാത്യു , ജോർജ് ചാക്കോ , രജനി രഞ്ചു എന്നിവരുടെ നേതൃത്വത്തിലാണ് കളമശ്ശേരി മുതൽ എറണാകുളം സൗത്ത് വരെയുള്ള വഴിയോരങ്ങളിലെ ആലംബഹീനർക്ക് ഓണക്കാല സഹായം എത്തിച്ചത്.

Share News