- കരുതലും കാരുണ്യവും
- കാരുണ്യപ്രവർത്തകർ
- ജീവകാരുണ്യ പ്രവർത്തനങ്ങൾ
- ജെ സി ഐ
- വാഹനാപകടം
- സഹായധനം
- സഹായധനം നൽകി
കണ്ണോത്ത് മല വാഹനാപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷത്തി എൺപതിനായിരം രൂപ സഹായധനം നൽകി.
ജെ സി ഐ കൽപറ്റ എറണാകളം ലൗ ആന്റ് കെയർ കാരുണ്യ പ്രസ്ഥാനത്തിന്റെ സഹകരണത്തോടെയാണ് സഹായം നൽകിയത്. വാഹനാപകടത്തിൽ മരണപ്പെട്ട ഒമ്പത് കുടുംബങ്ങളിലെയും ആശ്രിതർക്ക് ഇരുപതിനായിരം രൂപ വീതമാണ് നൽകിയത്.
ജൂനിയർ ചേമ്പർ ഇൻറർനാഷണൽ വാരാചരണത്തിന്റെ ഭാഗമായി കൽപ്പറ്റ ഗ്രീൻ ഗേറ്റ്സ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കൽപ്പറ്റ നഗരസഭ അധ്യക്ഷൻ കേയംതൊടി മുജീബ് സഹായധന ഡ്രാഫ്റ്റുകൾ വിതരണം ചെയ്തു. ദുരന്ത മേഖലകളിൽ ഉറവ വറ്റാത്ത സുമനസുകളെ ഏകോപ്പിക്കുന്നതിൽ ജെ.സി.ഐ, ലൗ ആൻഡ് കെയർ തുടങ്ങിയ സംഘടനകളുടെ പങ്ക് അഭിനന്ദനാർഹമാണെന്ന് നഗരപിതാവ് അഭിപ്രായപ്പെട്ടു.ആലപ്പുഴ മാതാ ഫുഡ് എക്സ്പോർട്ടേഴ്സ് ഉടമ ഡി. മുരുകനാണ് മുഴുവൻ തുകയും സ്പോൺസർ ചെയ്തത്.
ചടങ്ങിൽ കൽപ്പറ്റ ജെസിഐ പ്രസിഡന്റ് ബേബി നാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ഡി. മുരുകൻ, ലൗ ആന്റ് കെയർ ഡയറക്ടർ സാബു ജോസ് , ജോസ് പാറക്കൽ, എൽസി സാബു, ചാർട്ടർ പ്രസിഡൻഡ് അബ്രഹാം ഇ.വി., ഷംസുദ്ദീൻ പി.ഇ., ബാബുരാജ് വി.ആർ, ഡേവിഡ് തലപ്പുഴ , സംഗിത സി.ജി., എം സജീഷ് കുമാർ, റോയ് ജോസഫ് എന്നിവർ പ്രസംഗിച്ചു.
Related Posts
- കാരുണ്യം
- ജീവകാരുണ്യ പ്രവർത്തനങ്ങൾ
- നമ്മുടെ ഉത്തരവാദിത്തം
- നമ്മുടെ കാലഘട്ടത്തിൽ
- നമ്മുടെ ജീവിതം
- നമ്മുടെ നാട്
- നമ്മുടെ ഭക്ഷണം
- നമ്മുടെ സമൂഹം
- നമ്മുടെ സംസ്ക്കാരം
- നിയമം
- മനുഷ്യജീവിതം
- മനുഷ്യജീവൻ
- മനുഷ്യത്വത്തിൻ്റെ മഹത്വം
- മനുഷ്യസ്നേഹി
- മനുഷ്യർ
- വാർത്ത
- വീക്ഷണം