
ഉമ്മൻ ചാണ്ടിയെന്ന കരുതൽ സ്നേഹം.
ലോകത്തു പല രാജ്യങ്ങളിലും പല നേതാക്കളെകുറിച്ച് അറിയാം. രാഷ്ട്രീയ നേതാക്കൾ, മന്ത്രിമാർ, രാഷ്ട്ര തലവൻമാർ. സൌത്ത് ആഫ്രിക്കയിൽ നെൽസൺ മണ്ടേലയോടോപ്പം മന്ത്രിയായി 16 വർഷം ക്യാബിനറ്റ് മന്ത്രിയായിരുന്ന ജെറൽഡിൻ യൂ എന്നിൽ എന്റെ ബോസും ജീവിതത്തിൽ മൂത്ത പെങ്ങളുമാണ്. ഇപ്പോൾ പ്രശസ്തമായ നെൽസൺ മണ്ടേല യൂണിവേഴ്സിറ്റിയുടെ ചാൻസലർ.

ഇവരിൽ നിന്ന് എല്ലാം ഉമ്മൻ ചാണ്ടിയെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ സ്നേഹ കരുതലാണ്. അറിയുന്ന ഓരോ മനുഷ്യരോടും ആത്മാർത്ഥമായി കരുതി സഹായിക്കാനുള്ള മനസ്ഥിതിയാണ്. ഇത് എത്രയോ ദിശകങ്ങളായി നേരിൽ കണ്ടു അനുഭവിച്ചിട്ടുണ്ട്.
മൂന്നു ഉമ്മൻ ചാണ്ടിമാർ ഉണ്ട്. ഒന്ന് ഉമ്മൻ ചാണ്ടി എന്ന മനുഷ്യൻ. രണ്ട് ഉമ്മൻ ചാണ്ടിയെന്ന തഴക്കവും മെയ്വഴക്കവുമുള്ള രാഷ്ട്രീയ നേതാവ്. മൂന്നു. ഉമ്മൻ ചാണ്ടിയെന്ന പരിചയ സമ്പന്നനായ ഭരണാധികാരി.
എനിക്ക് ഇതിൽ ഏറ്റവും അറിയാവുന്നതും പ്രിയപ്പെട്ടതും ഉമ്മൻ ചാണ്ടി എന്ന മനുഷ്യനാണ്.
കഴിഞ്ഞ മെയ് മാസത്തിലാണ് എന്റെ ജീവിത പങ്കാളി ബീനയുടെ സഹോദരനും അമ്മയും ഞങ്ങളേ വിട്ടു പോയത്.ഇത് ഞാൻ പൊതുവിൽ പങ്ക് വച്ചില്ല. എന്നാൽ ഉമ്മൻ ചാണ്ടി ഇത് എങ്ങനെയോ അറിഞ്ഞു. എന്റെ ഏറ്റവും അടുത്ത ബന്ധുക്കൾ വിളിക്കുന്നതിന് മുമ്പ് ആദ്യമായി വിളിച്ചു ദുഃഖത്തിൽ പങ്ക് ചേർന്നത് അദ്ദേഹമാണ്.
വിദേശത്തു ആയിരുന്നപ്പോൾ എപ്പോൾ കണ്ടാലും ചോദിക്കും ‘ അമ്മക്ക് എങ്ങനെ ഉണ്ട്?’ ഇങ്ങനെ ചോദിക്കുന്ന ചോദിച്ച രാഷ്ട്രീയ നേതാക്കളെ ഞാൻ അധികം കണ്ടിട്ടില്ല. ഓരോരുത്തരെയും അറിഞ്ഞു മനസ്സിൽ തൊടാൻ കഴിവുള്ള ഒരാൾ. സങ്കടത്തിൽ പങ്ക് ചേരാനും അശ്വസിപ്പിക്കുവാനും കൃപയുള്ള മനുഷ്യൻ.
എന്റെ അമ്മ പോയപ്പോൾ ആദ്യം വിളിച്ചത് ഉമ്മൻ ചാണ്ടിയാണ്. എന്നിട്ടും വിവരങ്ങൾ തിരക്കിയിട്ടു ‘ ഞാൻ വരും ‘ എന്ന് പറഞ്ഞു. ‘ഞാൻ വരും എന്ന് പറഞ്ഞത് ഒരു കുടുംബത്തിലെ മൂത്ത ചേട്ടൻ പറയുന്നത് പോലെയാണ്. പലപ്പോഴും നമ്മൾ മനുഷ്യരെ തിരിച്ചു അറിയുന്നത് നമ്മുടെ സങ്കടത്തിലും ദുഃഖ സമയത്തുമാണ്.
സന്തോഷത്തിലും സമ്പത്തിലും അധികാരത്തിലും കൂടെ വരാനും. വിളിക്കാനും. സൽക്കരിക്കാനും ഒരുപാട് പേരു കാണും.സങ്കടത്തിൽ വിരലിൽ എണ്ണാവുന്നവരെ കാണൂ.
അമ്മയുടെ സംസ്കാരംത്തിനു സെപ്റ്റംബർ 2 ന് ഒരുപാട് തിരക്ക് ഉണ്ടായിട്ടും മറ്റെല്ലാം മാറ്റി വച്ചു ആദ്യം തന്നെ വന്നു നേരിട്ട് അനുശോചനം അറിയിച്ചത് അദ്ദേഹമാണ്. അനുശോചനം അറിയിച്ചുകഴിഞ്ഞു പ്രധാനമായ ഒരു സൂം മീറ്റിംഗിൽ പങ്കെടുത്തത് ബോധിഗ്രാമിൽ വച്ചാണ്.
അതു ആരെയും ബോധ്യപ്പെടുത്തുന്നതിൽ ഉപരിയായ ആത്മ ബന്ധത്തിന്റെ സ്പർശമായത് കൊണ്ടാണ് സുപ്രധാന പരിപാടികൾ മാറ്റി വച്ചു വന്നത്. Because he has a gift to make every person special and he gives so much importance to personal relationship.
അങ്ങനെ ജാതി മത ദേശ ഭേദമന്യേ പതിനായിരകണക്കിന് യഥാർത്ഥ മനുഷ്യരോടുള്ള ആത്മ ബന്ധ സ്നേഹ സ്പർശനമാണ് ഉമ്മൻ ചാണ്ടി എന്ന മനുഷ്യനെ വ്യത്യസ്തനാക്കുന്നത്.
ഉമ്മൻ ചാണ്ടിയെപ്പോലെ ഉമ്മൻ ചാണ്ടി മാത്രമേ ഉള്ളൂ. പേരിലും മനുഷ്യ ബന്ധങ്ങളിലും
ഉമ്മൻ ചാണ്ടി കൊണ്ഗ്രെസ്സിന്റെ സമുന്നത നേതാവോ, മുൻ മുഖ്യമന്ത്രിയോ എന്നതിൽ ഉപരി എനിക്ക് അദ്ദേഹം പ്രിയപ്പെട്ട മൂത്ത സഹോദരനാണ്. എപ്പോൾ വേണമെങ്കിലും വിളിക്കാനും കാണാനും പറയാനും ചോദിക്കുവാനും സ്വാതന്ത്ര്യമുള്ള ചേട്ടൻ .അദ്ദേഹം നിയമ സഭയിൽ അമ്പത്തി ഒന്ന് വർഷം പൂർത്തിയാക്കി. പുതിയ വീഡിയോ കാണാൻ കാത്തിരിക്കുന്നു.
ഞാൻ അദ്ദേഹത്തോട് വ്യക്തിപരമായി ഒരു കാര്യവും ആവശ്യപ്പെട്ടില്ല. മുഖ്യ മന്ത്രി ആയിരിക്കുമ്പോൾ പോലും ഒരു കാര്യത്തിനും വേണ്ടി അദ്ദേഹത്തെ സമീപച്ചില്ല.രാഷ്ട്രീയ പാർട്ടി ബന്ധത്തിന് അപ്പുറത്ത് ആത്മ ബന്ധം തോന്നിയത് ഉമ്മൻ ചാണ്ടിയോടാണ്. അങ്ങനെയുള്ളൂ ആത്മ ബന്ധങ്ങൾ ജീവിതത്തിൽ എന്നും കാണുംപ്രിയ ഉമ്മൻ ചാണ്ടിക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു
ജെ എസ്

Js Adoor