
വണ്ടി നമ്പറിൽ മാറ്റം വരുത്തിയാണ് നമ്മുടെ നായകൻ്റെ ലീലാവിലാസങ്ങൾ. ഒരു ഇരുചക്രവാഹനത്തിൽ എന്തെല്ലാം കുറ്റങ്ങൾ ചെയ്യാമോഅതെല്ലാം ഓരോ ദിനങ്ങളിലായി കഥാനായകൻ ആവർത്തിച്ച് പോന്നു.
വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്
Al ക്യാമറക്കിട്ട് എട്ടിൻ്റെ പണി കൊടുക്കാൻ നോക്കിയ കോതമംഗലത്തെ യുവാവിന് പെരുമ്പാവൂർ ഓടക്കാലിയിൽ വെച്ച് കിട്ടിയത് രൂപാ 60000 ൻ്റെ കിടിലൻ പണി ലൈസൻസും പോയിക്കിട്ടി.
തുടർച്ചയായി Al ക്യാമറയിൽപ്പെട്ട ഇരുച്ചക്ര വാഹനത്തിന് വലിയ തുക പിഴവരും എന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥർ വാഹനയുടമയെ മൊബൈലിൽ വിളിച്ച് നിയമ ലംഘനം ചൂണ്ടിക്കാട്ടിയപ്പോൾ ആണ് ട്വിസ്റ്റ് ‘ആരംഭിക്കുന്നത്. വണ്ടി നമ്പറിൽ മാറ്റം വരുത്തിയാണ് നമ്മുടെ നായകൻ്റെ ലീലാവിലാസങ്ങൾ. ഒരു ഇരുചക്രവാഹനത്തിൽ എന്തെല്ലാം കുറ്റങ്ങൾ ചെയ്യാമോഅതെല്ലാം ഓരോ ദിനങ്ങളിലായി കഥാനായകൻ ആവർത്തിച്ച് പോന്നു.അങ്ങനെ എറണാകുളം എൻഫോഴ്സ്മെൻ്റ് ആർ ടി ഒ. ശ്രീമതി.സ്വപ്ന ഒടുവിൽ എറണാകുളം സ്ക്വാഡിനെതന്നെ നിരത്തിലിറക്കി. സ്ക്വാഡിലെ AMVIമാരായ M V രതീഷ്, നിശാന്ത് ചന്ദൻ, K A സമിയുള്ള എന്നിവർ മുഖം വ്യക്തമാകുന്ന തരത്തിലുള്ള ഫോട്ടോ ലഭിക്കാൻ ക്യാമറയിൽ ഇദ്ദേഹം പതിവായി വരുന്ന സമയം കണ്ടെത്തുകയും തുടർന്ന് എടുത്ത ഫോട്ടോകൾ സമീപത്തുള്ള സ്ഥാപനങ്ങളിൽ കാണിച്ച് ആളെ ഉറപ്പു വരുത്തുകയും ചെയ്തു.തുടർന്ന് വീട്ടിലെത്തി നോട്ടീസ് നൽക്കുകയും വാഹനം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
60000 രൂപ ഒന്നിച്ച് പിഴയടക്കാൻ പറ്റാതിരുന്ന യുവാവ് 7000 രൂപ അടക്കാൻ സാവകാശം നേടിയിരിക്കുകയാണിപ്പോൾ ഒപ്പം ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികളും തുടങ്ങി.

MVD Kerala