പാലാ രൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ നേതൃത്വത്തിൽ രൂപതയിൽ നടത്തിവരുന്ന ഹോം കെയർ പദ്ധതി..
ഈ ഭൂമിയിലെ എളിയവരിൽ ഒരുവന് ചെയ്ത നന്മകളെല്ലാം നിങ്ങൾ എനിക്ക് തന്നെയാണ് ചെയ്തതെ എന്ന ക്രിസ്തുവിന്റെ വാക്കുകളെ നെഞ്ചിലേറ്റി പ്രവർത്തിപഥത്തിൽ നൂറ്റാണ്ടുകളായി അത് നിറവേറ്റി കൊണ്ടിരിക്കുന്ന മഹത്തായ പാരമ്പര്യമാണ് ക്രൈസ്തവ സഭകൾ പിന്തുടർന്നു പോരുന്നത്..
അത്തരം, ദൗത്യ നിർവ്വഹണങ്ങളിലെ മഹനിയ മാതൃകകളിൽ ഒന്നാണ്,പാലാ രൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ നേതൃത്വത്തിൽ രൂപതയിൽ നടത്തിവരുന്ന ഹോം കെയർ പദ്ധതി..
അഭിമാനകരമായ ഈ പദ്ധതിയുടെ ഭാഗമായി അരുവിത്തുറ ഇടവകയിൽ ഏറെ ബഹുമാനപ്പെട്ട വികാരി അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിലച്ചന്റെ നേതൃത്വത്തിൽ,ഇടവകയിലെ ഭവന രഹിതരായവർക്ക് നിർമ്മിച്ചു നൽകുന്ന ഭവനങ്ങളാണ് ഇവ.
അങ്ങേയറ്റം അഭിനന്ദനാർഹവും,അനുകരണീയവുമായ ഈ ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ഏവരേയും ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നു…