
ഒറ്റ സന്താനം മാത്രമുള്ള മാതാ പിതാക്കൾക്കും കാലാന്തരത്തിൽ ചിലപ്പോൾ അവരുടെ പുത്രനെ കുറിച്ചോ പുത്രിയെ കുറിച്ചോ വമ്പൻ പ്രതീക്ഷകൾ വന്ന് ചേരാം.
ഒറ്റ സന്താനം മാത്രമുള്ള മാതാ പിതാക്കൾക്കും കാലാന്തരത്തിൽ ചിലപ്പോൾ അവരുടെ പുത്രനെ കുറിച്ചോ പുത്രിയെ കുറിച്ചോ വമ്പൻ പ്രതീക്ഷകൾ വന്ന് ചേരാം. ഒക്കെ ഞങ്ങൾ പറയുന്നത് പോലെ തന്നെ നടക്കുമെന്ന വിചാരവും ബാധിക്കാം. അങ്ങനെ സംഭവിക്കാതെ വരുമ്പോൾ തീവ്ര മാനസിക സംഘർഷങ്ങൾ വന്ന് ചേരാം. എന്നാൽ ഉയിരെടുക്കുന്നതൊക്കെ ഇത്തിരി കടുപ്പം തന്നെ. വളർത്ത് ദോഷം കാരണം ഏക സന്താനത്തിനും ചിലപ്പോൾ നിർബന്ധ ബുദ്ധിയൊക്കെ ഉണ്ടാകാം. ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്ന കാര്യത്തിലും ഈ വാശിയുണ്ടാകാം.

ഉടക്ക് വച്ചാൽ ഇറങ്ങി പോയെന്നും വരും. ഒറ്റ സന്താനമായത് കൊണ്ട് മാതാപിതാക്കൾ വാശിക്ക് കീഴടങ്ങിക്കോളുമെന്ന ധൈര്യവും ഉണ്ടായിരുന്നിരിക്കാം. ഈ ആത്മഹത്യ ആ മകളെ നന്നായി ബാധിക്കാം. ആശയവിനിമയത്തിലൂടെ തീരുമാനത്തിന്റെ കരയിൽ എത്തിക്കേണ്ട കാര്യം ഒരു ദുരന്തമായി മാറി.
രണ്ട് കൂട്ടർക്കും സ്വതന്ത്രമായ തീരുമാനങ്ങൾ എടുത്ത് ജീവിക്കാനുള്ള പരിസരം ഉണ്ടാകേണ്ടതായിരുന്നു.
(സി ജെ ജോൺ)
Drcjjohn Chennakkattu