മധ്യ തിരുവിതാംകൂറിൽ ആദ്യമായി രണ്ടാം തലമുറ ലീഡ് ലെസ് പേസ്മേക്കർ വിജയകരമായി പൂർത്തിയാക്കി പരുമല കാർഡിയോളജി വിഭാഗം

Share News

ഹൃദ്രോഗ ചികിത്സയിൽ നൂതന സാങ്കേതിക വിദ്യയുമായി പരുമല ആശുപത്രി. ലീഡുകളില്ലാത്ത രണ്ടാം തലമുറ പേസ്‌മേക്കർ വിജയകരമായി പൂർത്തിയാക്കി. അമേരിക്കൻ കമ്പനിയായ അബോട്ട് (ABOTT) വികസിപ്പിച്ച ‘AVEIR ലീഡ്‌ലെസ് പേസ്‌മേക്കർ’ എന്ന ഉപകരണമാണ് പരുമല ആശുപത്രിയിൽ മൂന്നാം തവണയും വിജയകരമായി പൂർത്തിയാക്കിയത്.

കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളിൽ പരമ്പരാഗത പേസ്‌മേക്കർ ചികിത്സയിൽ വലിയ പുരോഗതികൾ ഉണ്ടായിട്ടുണ്ടെങ്കിലും, ലീഡുകളും പൾസ് ജനറേറ്ററുകളും ഉൾപ്പെടുന്ന സംവിധാനങ്ങൾ ചില രോഗികളിൽ സങ്കീർണതകൾ സൃഷ്ടിച്ചിരുന്നു. ഈ പ്രശ്നങ്ങൾക്ക് പരിഹാരമായി, ലീഡുകളില്ലാത്ത, ചെറിയ പേസ്‌മേക്കറുകൾ ഹൃദ്രോഗ ചികിത്സയിൽ പുതിയൊരു വഴിത്തിരിവായി.

മുൻപ് ഉപയോഗിച്ചിരുന്ന ലീഡ്ലെസ് പേസ്മേക്കറുകളുടെ ചില പോരായ്മകൾ പരിഹരിച്ചു കൊണ്ടാണ് ABOTT AVEIR ലീഡ് ലെസ്സ് പേസ്മേക്കറിന്റെ വരവ്. 17-21 വർഷം വരെ പ്രതീക്ഷിക്കുന്ന ബാറ്ററി ആയുസ്സ്, ഭാവിയിൽ ആവശ്യമെങ്കിൽ പ്രത്യേക കത്തീറ്റർ ഉപയോഗിച്ച് ഉപകരണം വീണ്ടെടുക്കാനും സാധിക്കുക, ഭാവിയിൽ ആവശ്യമെങ്കിൽ ഡ്യുവൽ ചേമ്പർ സിസ്റ്റത്തിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ സാധിക്കും എന്നിവയാണ് ഈ ഉപകരണത്തിന്റെ പ്രത്യേകതകൾ.

ലീഡ്‌ലെസ് പേസ്‌മേക്കറുകളുടെ പ്രയോജനങ്ങൾ

* തുടയിലെ ഞരമ്പിലൂടെ ഹൃദയത്തിലേക്ക് നേരിട്ട് സ്ഥാപിക്കാൻ സാധിക്കുന്നു. ഇത് ശസ്ത്രക്രിയാ പാടുകളും അണുബാധയ്ക്കുള്ള സാധ്യതകളും കുറയ്ക്കുന്നു.

* ഹൃദയത്തിന്റെ സ്വാഭാവിക ഇംപൾസ് ഉത്പാദിപ്പിക്കുന്ന സൈനോ-ഏട്രിയൽ നോഡിനോ, ഏട്രിയോ വെൻട്രിക്കുലാർ നോഡിനോ തകരാർ സംഭവിക്കുന്നവർക്ക് ഈ ഉപകരണം ഉപയോഗപ്രദമാണ്.

* ഹൃദയമിടിപ്പ് കുറയുന്ന അവസ്ഥയായ കംപ്ലീറ്റ് ഹാർട്ട് ബ്ലോക്ക് ഉള്ള രോഗികൾക്കും ഇത് അനുയോജ്യമാണ്.

* രണ്ട് അറകളിൽ നിന്നുമുള്ള സെൻസിംഗും പേസിംഗും സാധ്യമാക്കാൻ ഉപകരണങ്ങൾക്ക് പരസ്പരം ആശയവിനിമയം നടത്താൻ കഴിയും.

* ഒന്നോ രണ്ടോ ദിവസത്തെ ആശുപത്രിവാസം മാത്രമേ ആവശ്യമുള്ളൂ. ഉപകരണം ഹൃദയത്തിൽ സ്ഥാപിച്ച ശേഷം, ഡെലിവറി സിസ്റ്റം നീക്കം ചെയ്യുന്നു. ലീഡുകളില്ലാത്തതിനാൽ, പൊട്ടലുകൾ, സുഷിരങ്ങൾ, ഇൻസുലേഷൻ തകരാറുകൾ തുടങ്ങിയ പ്രശ്നങ്ങളും ഒഴിവാക്കാൻ സാധിക്കുന്നു.

* ലോക്കൽ അനസ്തേഷ്യയിൽ 20-30 മിനിറ്റിനുള്ളിൽ ഈ നടപടിക്രമം പൂർത്തിയാക്കാൻ സാധിക്കും.

IVUS, OCT എന്നീ അതിനൂതന ഇമേജിംഗ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ട് അതിസങ്കീണം ആയിട്ടുള്ള ആൻജിയോ പ്ലാസ്റ്റി, കാൽസ്യം അടിഞ്ഞുണ്ടാകുന്ന ഹൃദയ ബ്ലോക്കുകൾക്കുള്ള IVL, ROTABULATION ചികിത്സ, ലേസർ ആൻജിയോ പ്ലാസ്റ്റി, ശസ്ത്രക്രിയ കൂടാതെ അയോട്ടിക് വാൽവ് മാറ്റിവെക്കൽ ചികിത്സ അഥവാ TAVR, ശസ്ത്രക്രിയ കൂടാതെ ഐയോട്ടിക് അനുറിസം ചികിത്സ അഥവാ EVAR, ഹൃദയത്തിൻറെ പമ്പിങ് ഫലപ്രദമാക്കുവാനുള്ള കാർഡിയാക് RESYNCRONISATION തെറാപ്പി അഥവാ CRT ചികിത്സ, തുടങ്ങിയ നിരവധി അതിനൂതന ചികിത്സാരീതികൾ പരുമല ആശുപത്രിയിൽ ചെയ്തുവരുന്നു.

7 ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുകൾ അടക്കം 15ലധികം ഹൃദയ ചികിത്സ വിദഗ്ധരും നൂറിലധികം മെഡിക്കൽ ആൻഡ് പാര മെഡിക്കൽ സ്റ്റാഫും അടങ്ങുന്നതാണ് പരുമല കാർഡിയോളജി വിഭാഗം.

ഡോ. മഹേഷ് നളിൻ കുമാർ, ഡോ. ജോർജ് കോശി, ഡോ. തോമസ് മാത്യു, ഡോ. സനൂപ് കെ.എസ്, ഡോ. ആര്യ സുഭദ്ര, ഡോ. ജോയൽ ജെ. കണ്ടത്തിൽ, ഡോ. അമ്പാടി ശ്രീധർ, ഡോ. ജയകൃഷ്ണൻ എസ്, ഡോ. ഷാനിൽ ജോസ്, ഡോ. സുജാത മാടശ്ശേരി എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഈ ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ചത്.

Parumala Hospital 

Share News