ഐടിഐകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി

Share News

സംസ്ഥാനത്ത് വ്യാവസായിക പരിശീലനവകുപ്പിന് കീഴിലുള്ള ഐടിഐകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് തൊഴിലും നൈപുണ്യവും വകുപ്പ് അനുമതി നല്‍കി ഉത്തരവായി.(സ.ഉ.സാധാ.നം.37/2021/തൊഴില്‍,തീയതി 07.01.2021).
ഒരു സമയം 50 ശതമാനം ട്രെയിനികള്‍ക്ക് മാത്രം പ്രവേശനം നല്‍കിക്കൊണ്ട് തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്.

ഡയറക്ടര്‍ ജനറല്‍ ഓഫ് ട്രെയിനിംഗ് പുറപ്പെടുവിച്ചിട്ടുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യുവര്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതിന് നിര്‍ദേശിച്ചിട്ടുണ്ട്.
കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് സ്ഥാപന മേധാവികള്‍ ഉറപ്പു വരുത്തണം.ഐടിഐകളുടെ പ്രവര്‍ത്തനം സംബന്ധിച്ച മറ്റ് ക്രമീകരണങ്ങള്‍ക്കായി വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Share News