
തദ്ദേശ തെരഞ്ഞെടുപ്പിലെ സംവരണ വാര്‍ഡ് നിര്‍ണയത്തിനെതിരായ ഹര്‍ജികള്‍ തള്ളി
കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പിലെ സംവരണ വാര്‍ഡുകള്‍ നിര്ണയിക്കുന്നതിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. തുടര്‍ച്ചയായി മൂന്നാം തവണയും സംവരണ വാര്‍ഡുകള്‍ ആക്കിയതിനെതിരെയാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. 87 ഹര്‍ജികളാണ് കോടതി തള്ളിയത്.
വാര്‍ഡ് പുനര്‍നിര്‍ണയം പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് കടന്നു. ഇനിയും വാര്‍ഡുകള്‍ പുനര്‍ നിര്‍ണയിക്കുക എന്നത് ആയിരത്തോളം തദ്ദേശ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിനെ സാരമായി ബാധിക്കും. അതുകൊണ്ടു തന്നെ വീണ്ടും സംവരണ വാര്‍ഡ് പുനര്‍നിര്‍ണയം നടത്തുന്നത് പ്രായോഗികമല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.
കമ്മീഷന്റെ ഈ വാദം അംഗീകരിച്ചാണ് കോടതി ഹര്‍ജികള്‍ തള്ളിയത്. നേരത്തെ തെരഞ്ഞെടുപ്പിന്റെ പ്രാരംഭ ഘട്ടത്തില്‍ അടുപ്പിച്ച് സംവരണ വാര്‍ഡുകള്‍ ആകുന്നതിനെതിരെ കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഒരേ വാര്‍ഡ് തന്നെ അടുത്തടുത്ത തവണകളില്‍ സംവരണ വാര്‍ഡ് ആകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.