മുഖ്യമന്ത്രി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Share News

കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടം മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രണ്ടു സെറ്റ് പത്രികയാണ് നല്‍കിയത്. രാവിലെ വരണാധികാരിയായ കണ്ണൂര്‍ അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ മുമ്പാകെയാണ് പിണറായി വിജയന്‍ പത്രിക നല്‍കിയത്.

. ജനങ്ങളിൽ നിന്നു ലഭിക്കുന്ന ആത്മാർത്ഥമായ പിന്തുണ നൽകുന്ന ആത്മവിശ്വാസത്തോടെയാണ് ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം മത്സരിക്കുന്നത്. പൊതുനന്മയ്ക്കായി കഴിഞ്ഞ അഞ്ച് വർഷങ്ങൾ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുമായി കൂടുതൽ മികവോടെ ഞങ്ങൾ മുന്നോട്ടു പോകും.

ജനങ്ങളെ ചേർത്തു നിർത്തിക്കൊണ്ട് കേരളത്തിൻ്റെ ശോഭനമായ ഭാവിയ്ക്കായി ഇടതുപക്ഷം പ്രവർത്തിക്കും. ആ ഉറപ്പ് ഞങ്ങൾ കാത്തു സൂക്ഷിക്കും.പിണറായി വിജയൻ പ്രസ്ഥാപിച്ചു .

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ നിന്നും പാര്‍ട്ടി ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ അടക്കമുള്ള നേതാക്കള്‍ക്കൊപ്പമെത്തിയാണ് മുഖ്യമന്ത്രി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. തുടര്‍ച്ചയായ രണ്ടാം വട്ടമാണ് പിണറായി വിജയന്‍ ധര്‍മ്മടത്തു നിന്നും ജനവിധി തേടുന്നത്.

Share News