
സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് പി കെ കുഞ്ഞാലിക്കുട്ടി
കോഴിക്കോട് : സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫിന് തികഞ്ഞ വിജയപ്രതീക്ഷയാണുള്ളത്. യുഡിഎഫ് 80 മുതല്‍ 85 സീറ്റുകള്‍ വരെ നേടുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യുഡിഎഫിന് നല്ല ഭൂരിപക്ഷം ലഭിക്കുമെന്നാണ് മണ്ഡലങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ആലപ്പുഴ, കോഴിക്കോട്േ ജില്ലകളില്‍ വന്‍ മാറ്റമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫിന് വന്‍ വിജയപ്രതീക്ഷയാണുള്ളതെന്ന് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരാലി തങ്ങളും പ്രതികരിച്ചു.
അതേസമയം കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് മന്ത്രിമാരായ ഇപി ജയരാജനും ഇ ചന്ദ്രശേഖരനും പറഞ്ഞു. കേരളത്തില്‍ ഇടതുതരംഗമാണ്. ഭരണത്തുടര്‍ച്ചയ്ക്കായി ജനം വോട്ടു ചെയ്യും. നൂറിലേറെ സീറ്റ് എല്‍ഡിഎഫിന് ലഭിക്കും. കേരളം ഇന്ത്യയ്ക്ക് മാതൃക കാട്ടുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ സംതൃപ്തരെന്ന് എംവി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.