രാഷ്ട്രീയക്കാരൊക്കെ പുറമേക്ക് വലിയ ശത്രുക്കളാണെന്ന് ഭാവിക്കുമെങ്കിലും അകമേ എല്ലാം ഒന്നാണ്. അവർ തമ്മിലുള്ള അന്തർധാര സജീവമാണ്

Share News

പ്രമുഖരായിട്ടുള്ള മിക്ക രാഷ്ട്രീയ നേതാക്കളുടെ മക്കളോ മരുമക്കളോ അല്ലെങ്കിൽ അടുത്ത ബന്ധുക്കളോ എൻആർഐ സ്റ്റാറ്റസ് ഉള്ളവരാണ്. ഇവർക്കുവേണ്ടി പേരിന് ഒരു ജോലി നൽകി വിസ നൽക്കുന്ന വിദേശത്ത് ബിസിനസ് ചെയ്യുന്ന ഒത്തിരി മലയാളി വ്യവസായികൾ ഉണ്ട്. എന്നാൽ ഇവരൊന്നും ഇവരുടെ ജീവിത മാർഗ്ഗത്തിനു വേണ്ടി ജോലി ചെയ്യുന്നവരല്ല, മുഖ്യ ഉദ്ദേശം കള്ളപ്പണം വെളുപ്പിക്കുക എന്നതാണ്. ചില രാഷ്ട്രീയ നേതാക്കൾ എല്ലാം തന്നെ പരസ്പര സഹായ സഹകരണ സംഘത്തിലെ ഒരമ്മ പെറ്റ മക്കളാണ്.

ഇതുപോലെയുള്ള മിക്ക കള്ളന്മാരുടെയും ഒളിത്താവളമാണ് സഹകരണ ബാങ്ക്. അതു പോലെ സ്വന്തക്കാരെയും സിൽബന്ധികളെയും ജോലിക്ക് കേറ്റാനുള്ള ഇടവുമാണ്. ആ താവളം സംരക്ഷിക്കപ്പെടേണ്ടത് ഒരാളുടെ ആവശ്യം മാത്രമല്ല, മറ്റ് കള്ളന്മാരുടെയും ആവശ്യം കൂടിയാണ്. രാഷ്ട്രീയക്കാരൊക്കെ പുറമേക്ക് വലിയ ശത്രുക്കളാണെന്ന് ഭാവിക്കുമെങ്കിലും അകമേ എല്ലാം ഒന്നാണ്. അവർ തമ്മിലുള്ള അന്തർധാര സജീവമാണ്, അണികൾ തമ്മിലടിക്കുന്ന പോലെ നേതാക്കൾക്ക് പരസ്പരവൈരമില്ല, അതു മാത്രമല്ല പരസ്പര സഹായസഹകരണ സംഘങ്ങളാണ് താനും.

സത്യം പറഞ്ഞാൽ രാഷ്ട്രീയത്തിൽ നിന്ന് ഒരു മീറ്റർ മാറിനിന്ന് ചിന്തിച്ചാൽ നേതാക്കൻമാരല്ലാത്ത എല്ലാ പാർട്ടിയിലെയും സാധാരണ പ്രവർത്തകർ ഇതൊന്നും അറിയാത്ത വെറും ഉ—കളാണ്. പരസ്പരം രക്ഷപ്പെടുത്തി കൈ കൊടുത്ത് മുന്നോട്ട് പോകുകയാണ് നേതാക്കൻമാർ. പെരും കള്ളന്മാർക്ക് രക്ഷപ്പെടാൻ വേണ്ടിയുള്ള ഫിക്സഡ് ഡിപ്പോസിറ്റുകളാണ് ഈ പരസ്പരസഹായം. പൊതുജനങ്ങൾ സംഘടിച്ച് ഈ വഞ്ചകന്മാരെ മര്യാദ പഠിപ്പിക്കേണ്ടതാണ്.ശുഭദിനം ✌️

Vinod Panicker

Share News