പൊന്നുരുന്നി റെയിൽവേ മാർഷേലിങ് യാർഡ്!!

Share News

കൊച്ചി നഗരത്തിന്റെ ഒത്ത നടുക്ക് നൂറേക്കറിൽ ഏറെ പടർന്നു കിടക്കുന്ന റെയിൽവേയുടെ ഹൃദയഭൂമി. കേരളത്തിന്റെ പുതു റെയിൽവേ വളർച്ചയുടെ നാഴികക്കല്ലാവുവാൻ കെല്പുള്ള ഈ പ്രദേശം എന്തോ ദക്ഷിണ റെയിൽവേയുടെയും പ്രത്യേകിച്ച് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ എന്ന കൊച്ചിയെ മാത്രം ആശ്രയിച്ചു കഴിയുന്ന ഡിവിഷന്റെയും അവഗണനയുടെ ബാക്കിപത്രം ആണ്.

ഇപ്രാവശ്യം റെയിൽവേ സ്റ്റേഷൻ നവീകരണത്തിൽ കൊച്ചിയിലെ രണ്ടു സ്റ്റേഷനുകൾ (ERS & ERN ) വന്നപ്പോൾ എല്ലാവരും സന്തോഷിച്ചു. എന്നാൽ സ്ഥല പരിമിതി മൂലം വീർപ്പുമുട്ടുന്ന രണ്ടു പ്ലാറ്റുഫോം മാത്രമുള്ള നോർത്ത് സ്റ്റേഷൻ കൂടുതൽ പ്ലാറ്റഫോം ഡെവലപ്പ് ചെയ്യാതെ കെട്ടിടം പണിതത് കൊണ്ട് ഏറ്റവും കൂടുതൽ ട്രൈനുകൾ സഞ്ചരിക്കുന്ന കോട്ടയം വഴി പോവുന്ന യാത്രക്കാർക്ക് എന്ത് പ്രയോജനം കിട്ടാനാണ്?

എറണാകുളം സൗത്ത് സ്റ്റേഷൻ ഡെവലപ്പ്മെന്റ് പറയുമ്പോഴും കൂടുതൽ പ്ലാറ്റുഫോം വരാതെ പിറ്റ് ലൈൻ സൗകര്യം ഇല്ലാതെ ആണ് സ്റ്റേഷൻ വികസനം വരുന്നത്. ഇതെല്ലാം കൊച്ചിയിൽ നിന്ന് തുടങ്ങുന്ന ട്രൈനുകൾ മറ്റിടങ്ങളിലേക്ക് നീട്ടാനും ഇവിടെ നിന്ന് പുതിയ ട്രൈനുകൾ തുടങ്ങാൻ വിഘാതം സൃഷ്ടിക്കുന്നതുമാണ്.

പണ്ട് പാലക്കാട്‌ ഡിവിഷൻ വിഭജിച് എറണാകുളം റെയിൽവേ ഡിവിഷൻ തുടങ്ങാൻ പദ്ധതി ഉണ്ടായിരുന്ന റെയിൽവേക്ക് അന്ന് കേരളത്തിലെ ഏറ്റവും കൂടുതൽ ട്രൈനുകൾ തുടങ്ങുന്നതും അവസാനിക്കുന്നതുമായ ഹാർബർ ടെർമിനേസ് ആസ്ഥാനമാക്കനായിരുന്നു പദ്ധതി. നേവിയുടെ ഇലക്ട്രിഫിക്കേഷൻ ഒബ്ജെക്ഷനെ ചുവടുപിടിച്ചു കൊച്ചിയിൽ നിന്ന് ഡിവിഷൻ കടത്താൻ ചില രാഷ്ട്രീയക്കാർ മുഘേന ലോബ്ബികൾക്ക് സാധിക്കുകയുണ്ടായി. ഇന്ന് ആ ഡിവിഷന് കൊച്ചിയുടെ വരുമാനം ആശ്രയിച്ചു കഴിയാൻ വിധി ഉണ്ടായി എന്നത് യാഥാർഥ്യം

റെയിൽവേക്ക് കൊച്ചി ആസ്ഥാനമായി ഡിവിഷനോ പേനിന്സുലർ സോണോ കൊണ്ടുവരാൻ ഉള്ളിന്റെ ഉള്ളിൽ താല്പര്യം ഉണ്ട്. പക്ഷെ കൊച്ചിയിലെ പല വികസനപദ്ധതികളും (ഇപ്പോൾ പൊന്നുരുന്നി ഉൾപ്പടെ ) മുടക്കുന്ന തിരുവന്തപുരം ഡിവിഷൻ അതിനൊക്കെ പരമാവധി വിഘാതം സൃഷ്ടിക്കുന്നു.

ഈ ഡിവിഷനിൽ നിന്നും എറണാകുളം സ്റ്റേഷനുകളെ മുക്തമാക്കുകയും കൊച്ചി ആസ്ഥാനമായി റെയിൽവേ ഡിവിഷൻ /സോൺ കൊണ്ടുവരുകയും മാത്രമാണ് കൊച്ചിയുടെ ഭാവി പദ്ധതികൾ മുടക്കം കൂടാതെ നടക്കാനുള്ള ഏക മാർഗ്ഗം.

പൊന്നുരുന്നി നടപ്പാക്കാതിരിക്കാൻ കൊച്ചിക്ക് പ്രയോജനം ചെയ്യാത്ത നോർത്ത് സ്റ്റേഷനെ നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി പൊന്നുരുന്നി പദ്ധതിയെ താൽക്കാലത്തേക്കെങ്കിലും വഴിമുടക്കിയ തിരുവനന്തപുരം ഡിവിഷൻ മേലാളർക്ക് നമോവാകം അർപ്പിക്കുന്നു!!

Share News