
ലാറ്റിനമേരിക്കൻ അനുഭവങ്ങളിലൂടെ ഇടതു പക്ഷത്തെ അടുത്തറിഞ്ഞ പാപ്പ പുഞ്ചിരിയോടെ പുസ്തകം സ്വീകരിച്ചു|മന്ത്രി പി രാജീവ്
മാർപ്പാപ്പ ഇന്ത്യ സന്ദർശിക്കുമെന്ന വാർത്തകൾക്കിടയിൽ ഒരു സുഹൃത്ത് ഓർത്തെടുത്ത് അയച്ച ചിത്രം. 2018 സെപ്തംബറിൽ പാരീസിലെ ലെ ഹുമാനിറ്റെ പരിപാടിക്ക് ശേഷമുള്ള മടക്കയാത്രയിലാണ് റോമിലിറങ്ങി പോപ്പിനെ കണ്ടത്.
കേരളത്തിലെ പ്രളയത്തെ മാർപ്പാപ്പ പ്രസംഗത്തിൽ പരാമർശിച്ചതിനു നന്ദി രേഖപ്പെടുത്തി. കേരളത്തിലേക്ക് വരണമെന്ന നാടിൻ്റെ ആഗ്രഹം ശ്രദ്ധയിൽപ്പെടുത്തി.
മാർക്സിൻ്റെ മൂലധനത്തെ പറ്റി സി പി ചന്ദ്രശേഖരൻ എഴുതിയ പുസ്തകം കൈമാറി.
ലാറ്റിനമേരിക്കൻ അനുഭവങ്ങളിലൂടെ ഇടതു പക്ഷത്തെ അടുത്തറിഞ്ഞ പാപ്പ പുഞ്ചിരിയോടെ പുസ്തകം സ്വീകരിച്ചു.
മാനവികമായ വഴികളിലൂടെ പുതിയ ചിന്തകൾ തുറന്നു വിട്ട പോപ്പ് ഫ്രാൻസിസ് വൈകിയാണെങ്കിലും ഇന്ത്യയിലേക്കും കേരളത്തിലേക്കും എത്തുമെന്ന് പ്രതീക്ഷിക്കാം…
മന്ത്രി പി രാജീവ്