
മലയാളിയായ അർച്ച്ബിഷപ്പ് കുരിയൻ മാത്യൂ വയലുങ്കലിനെ ഫ്രാൻസിസ് പാപ്പ ടുനിഷ്യയിലെ അപ്പസ്തോലിക നുൻഷ്യോ ആയി നിയമിച്ചു.
കോട്ടയം അതിരൂപത അംഗമായ ആർച്ച്ബിഷപ്പ് കുര്യൻ മാത്യൂ 2016 മുതൽ 2021 വരെ പാപ്പുവന്യൂഗനിയ, സോളമൻ ദ്വീപുകൾ എന്നിവിടങ്ങളിലെ അപ്പസ്തോലിക നുൻഷ്യോ ആയി സേവനം ചെയ്തിരുന്നു, അതിന് ശേഷം 2021 ജനുവരി മാസം അൾജീരിയയുടെ നുൻഷ്യോയായി സേവനം ചെയ്ത് വരികയായിരുന്നു.
വടവാതൂർ സ്വദേശിയായ ആർച്ച്ബിഷപ് കുര്യൻ മാത്യൂ വയലുങ്കൽ ആലുവ പൊന്തിഫികൽ സെമിനാരിയിലെ പഠനത്തിന് ശേഷം റോമിലെ ഹോളി ക്രോസ് യൂണിവേഴ്സിറ്റിയിൽ കാനാൻ നിയമത്തിൽ ഉപരിപഠനം നടത്തിയിട്ടുണ്ട്.
റോമിൽ നിന്ന് ഫാ ജിയോ തരകൻ