വത്തിക്കാൻ ലൈബ്രറിയിലെ പുതിയ പ്രദർശനമുറി ഫ്രാൻസിസ് പാപ്പ പൊതുജനത്തിനായി തുറന്ന് കൊടുത്തു.

Share News

പാപ്പയുടെ ലൈബ്രറിയെന്ന് അറിയപ്പെടുന്ന വത്തിക്കാൻ അപ്പസ്തോലിക്ക് ലൈബ്രറിയുടെ പുതിയ പ്രദർശന മുറിയാണ് പാപ്പ ജീവിതം സൗന്ദര്യത്തിന്റെ ഒരു കൂടി കാഴ്ചയാണ് എന്ന പേരിൽ സന്ദേശം നൽകി ഉദ്ഘാടനം നിർവഹിച്ചത്.

വി.യോഹന്നാൻ മത്തായി എന്നിവരുടെ സുവിശേഷത്തിൽ ശിഷ്യത്വത്തിന്റെ സൗന്ദര്യത്തെ കുറിച്ച് പറക്കുന്നുണ്ട് എന്നും പാപ്പ പറഞ്ഞു. ചരിത്രം, പൗരാണികത, ആധുനികത, വിജ്ഞാനം, കണ്ടുപിടുത്തങ്ങൾ എന്നിവയുടെ ഒരു കേന്ദ്രം തന്നെയാണ് വത്തിക്കാൻ പാലസിൽ സ്ഥിതിചെയ്യുന്ന അപ്പസ്തോലിക്ക് ലൈബ്രറി.

അമേരിക്കകാരനായ കിർക്ക് കെർക്കോറിയൻ എന്ന വ്യക്തിയാണ് ഇതിനായി സാഹചര്യം ഒരുക്കിയത്. ശാസ്ത്രവ്യം സൗന്ദര്യവും അപ്പസ്തോലിക ലൈബ്രറിയിൽ ഒന്നിക്കുന്നു എന്നാണ് പാപ്പ പറഞ്ഞത്. കൂടാതെ ഇറ്റാലിയൻ കലാകാരനായ പിയത്രാേ റൂഫോയുടെ ചിത്രങ്ങളാണ് ആദ്യം പ്രദർശനം ചെയ്തിരിക്കുന്നത്. പാപ്പയുടെ ഫ്രത്തെല്ലി തൂത്തി എന്ന അപ്പസ്തോലിക ലേഖനം ആധാരമാക്കി രചിച്ചിരിക്കുന്ന മാനവികത മുഴുവൻ ഒരു വഴിയിൽ എന്ന ശ്രേണിയിലുള്ള ചിത്രങ്ങളാണ് ഇവ. യഹോവ കായേനോട് ചോദിച്ച നിന്റെ സഹോദരൻ എവിടെയാണ് എന്നത് തന്നെയാണ് ഒരോ ചിത്രവും നമ്മോട് ചോദിക്കുന്നത്.

വത്തികാൻ ലൈബ്രറിയിൽ ഒന്നരലക്ഷത്തിൽ അധികം ചരിത്രപ്രധാന പുസ്തകങ്ങളും, അതിനുമധികം കൈയെഴുത്ത് പ്രതികളും, വിലകണക്കാക്കാവുന്നതിനും അപ്പുറത്തുള്ള നണയശേഖരവും ഉണ്ട്. ഏകദേശം 14-ാം നൂറ്റാണ്ടിലാണ് വത്തിക്കാൻ ലൈബ്രറി ആരംഭിക്കുന്നത് എങ്കിലും വത്തിക്കാനിൽ പൗരാണിക ഗ്രന്ഥങ്ങളും മറ്റും സൂക്ഷിക്കുന്നത് 4-ാം നൂറ്റാണ്ട് മുതൽ ആരംഭിച്ചതാണ്. അടുത്ത വർഷം ഫെബ്രുവരി അവസാനം വരെ ചൊവ്വ ബുധൻ എന്നി ദിവസങ്ങളിൽ വെബ്സൈറ്റ് വഴി ബുക്ക് ചെയ്ത് പ്രവേശിക്കാവുന്നതാണ്.

റോമിൽ നിന്ന് ഫാ ജിയോ തരകൻ

Share News