
ഫ്രാൻസിസ് പാപ്പയുടെ പേഴ്സണൽ ഡോക്ടറായ ഫേബ്രിസിയോ സോക്കോഴ്സി അന്തരിച്ചു
കൊറോണ ബാധമൂലം റോമിലെ ജമ്മെല്ലി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡോക്ടർ. ഏതാനും ദിവസങ്ങൾകുള്ളിൽ ഫ്രാൻസിസ് മാർപാപ്പ കൊറോണ വാക്സിൻ സ്വീകരിക്കും എന്ന് അറിയിച്ചിരുന്നു.

78 വയസുള്ള റോമാ നിവാസിയായ ഫബ്രിസിയോ 2015 മുതൽ പാപ്പയുടെ പേഴ്സണൽ ഡോക്ടർ ആയിരുന്നു.
റോമിലെ സപ്പിയൻസാ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ പഠിച്ച ഫബ്രിസിയോ റോമിലെ പല ആശുപത്രികളിലും ജോലി ചെയ്യുകയും, മെഡിക്കൽ കോളജിൽ പഠിപ്പിക്കുകയും ചെയ്തിരുന്നു. റോമിലെ സാൻ കമ്മില്ലോ ആശുപത്രിയിൽ കരൾ സംബന്ധമായ വിഭാഗത്തിൻ്റെ തലവൻ കൂടിയായിരുന്നു ഡോ. ഫബ്രിസിയോ. വത്തിക്കാനിലെ ആരോഗ്യ വിഭാഗത്തിലെ പ്രധാന ഉപദേശകനും, വിശുദ്ധരുടെ നമകരണ വിഭാഗത്തിലെ മെഡിക്കൽ പരിശോധകൻ കൂടിയായിരുന്നു ഡോക്ടർ ഫബ്രിസിയോ.
2017 ൽ സ്വന്തം മകൾ ചെറുപ്രായത്തിൽ തന്നെ രോഗകരണങ്ങളാൽ മരണമടഞ്ഞതിനെ തുടർന്ന് ഉണ്ടായ വിഷാദത്തിൽ നിന്ന് ഫ്രാൻസീസ് പാപ്പയാണ് തിരികെ കൊണ്ട് വന്നതും കൂടാതെ ഫാത്തിമയിലെ പരി അമ്മയുടെ തീർഥകേന്ദ്രതിലേക്ക് പറഞ്ഞ് അയച്ചതും…
ഫാ. ജിയോ തരകൻ
ഹോളി ക്രോസ് യൂണിവേഴ്സിറ്റി, റോം.