നാളെ 50 വയസു തികയുന്ന രാഹുൽ പാർട്ടി പദവികളൊന്നുമില്ലാതെതന്നെ ഇന്ത്യൻ രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള “യുവതുർക്കി’ ആയി തുടരും
വയനാട്ടിലെ പ്രവചനാതീതമായ കോടമഞ്ഞും കൊടുംമഴയും പോലെയാണു വയനാടിന്റെ എംപി രാഹുൽ ഗാന്ധിയെന്നു തോന്നിപ്പോകും. എത്ര ശക്തമാകുമെന്നോ ദുർബലമാകുമെന്നോ നിശ്ചയിക്കാൻ കഴിയില്ല. എഴുതിത്തള്ളാൻ കഴിയാത്ത പ്രഭാവവും മികവും കോണ്ഗ്രസ് മുൻ അധ്യക്ഷനു സ്വന്തം. നാളെ 50 വയസു തികയുന്ന രാഹുൽ പാർട്ടി പദവികളൊന്നുമില്ലാതെതന്നെ ഇന്ത്യൻ രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള “യുവതുർക്കി’ ആയി തുടരും. അൻപതു വയസുള്ള യുവാവോ എന്നല്ല രാഹുലിനെക്കുറിച്ച് അന്പരക്കേണ്ടത്, മറിച്ച് 50 വയസു മാത്രമുള്ള യുവാവ് എന്നാണ്. വ്യത്യസ്തനായ രാഷ്ട്രീയക്കാരനാണു രാഹുൽ എന്നതിൽ തർക്കമില്ല. അതിലേറെ നെഹ്റു കുടുംബത്തിലെ നേതാക്കളിൽ കോണ്ഗ്രസ് പാർട്ടി ഇതുവരെ കണ്ടവരിൽ വ്യത്യസ്തൻ. കോണ്ഗ്രസ് അധ്യക്ഷ പദവി പുല്ലുപോലെ വലിച്ചെറിഞ്ഞയാൾ. പദവികളില്ലാതെ പാർട്ടിയിലെ ഏറ്റവും പ്രബല നേതാവായി തുടരുന്നയാൾ
Golden jubilee birthday wishes to Rahul Gandhi. Congress leader Rahul will turn 50 tomorrow. Whether anyone likes it or not, Rahul will remain the top opposition and Congress leader in India. He is a fighter. Even Modi and BJP can’t write him off. Wishing all the best to Rahul Gandhi on his 50th birthday. Read my special birthday tribute to Rahul Gandhi @ 50 in today’s Deepika newspaper.രാഹുൽ @ 50
https://www.deepika.com/feature/Leader_Page.aspx?topicid=31&ID=16956
George Kallivayalil