മനസ്സിലെ ” മുറിവു “കളിൽ വാക്കുകൾ കൊണ്ട് തേനൊഴിക്കാനും സാബു സമർത്ഥനാണ്.

Share News

ശിഷ്യൻമാർക്കിടയിൽ ഡോ. സാബു .ഡി. അറിയപ്പെടുന്നത് അസാദ്ധ്യ കാര്യങ്ങളുടെഒരു മദ്ധ്യസ്ഥനെന്നാണ്.

ഏല്പിക്കപ്പെടുന്നചുമതലകൾ ഭംഗിയായി ചെയ്യുന്നതിനുള്ളഒരു art സാബുവിന്റെ സവിശേഷതയായിഞാനും ശ്രദ്ധിച്ചിട്ടുണ്ട്.

പഴയ ഒരു പ്രയോഗംകടമെടുത്താൽ ” മധുര മനോഹര മനോഞ്ജ” മാണ് ഡോ. സാബു . ഡി. മാത്യുവിന്റെ മലയാളം.സരസ്വതീ കടാക്ഷം നന്നായുണ്ട് ശിഷ്യന് . കൈയ്യക്ഷരവും മനോഹരം. സാബുവിന്റെപ്രസംഗങ്ങളിലും ഒരു കലയുണ്ട്.

പ്രശംസപറയുന്നതിലെ പ്രസന്നത പോലെ തന്നെസാബുവിനു നർമ്മവും പരിഹാസവും നന്നായിവഴങ്ങും.

സദസ്സുകളെ മാത്രമല്ല, സൗഹൃദസംഗമങ്ങളെയും വാക്കുകൾ കൊണ്ടുപ്രകമ്പനം കൊള്ളിക്കാനുള്ള ഒരു പ്രത്യേകസിദ്ധിയും സാബുവിനു സ്വന്തമാണ്. മനസ്സിലെ ” മുറിവു “കളിൽ വാക്കുകൾ കൊണ്ട് തേനൊഴിക്കാനും സാബു സമർത്ഥനാണ്.

Manager – Relations എന്ന സവിശേഷമായ പുതിയ പദവിയിൽ മാർ സ്ലീവാ മെഡിസിറ്റിഎന്ന മഹാ സ്ഥാപനത്തെയും അവിടത്തെ “സൗഖ്യദായകരെ ” യും അനുബന്ധ “ശുശ്രൂഷികളെ ” യുമൊക്കെ Patient friendlyand people friendly യാക്കുക എന്ന സാഹസികദൗത്യമാണ് “സാബു സാറി ” ന്റെ പുതിയ കസേരനേരിടുന്ന വെല്ലുവിളി.

“ഭഗീരഥ പ്രയത്ന ” മെന്നവാക്കിന്റെ അർത്ഥവും ആഴവും ആരേക്കാളും ഏറ്റവും നന്നായി മനസ്സിലാവുക പഠിപ്പിക്കാനറി യാവുന്ന ഒരു മലയാള ഭാഷാധ്യാപകനു തന്നെയാവുമെന്നു തിരിച്ചറിഞ്ഞ മാർ സ്ലീവാ മാനേജ്മെന്റിനാണ് എന്റെ അഭിനന്ദനം.

രണ്ടു തവണ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയായിരുന്ന സാബുവിന്റെ കഴിവുകളും സത്യസന്ധതയും സിദ്ധികളും സാദ്ധ്യതകളും കല്ലറങ്ങാട്ടു പിതാവിനും അറിയാത്തതല്ലല്ലോ. പിന്നെഎല്ലാറ്റിനും ” ഒരു സമയവും കാലവുമുണ്ടല്ലോ ദാസാ” എന്നല്ലേ പ്രമാണം.പ്രയോഗവും !

ആശംസകൾ. പ്രാർത്ഥനകളും.

ഡോ. സിറിയക് തോമസ് .

Share News