സംസ്ഥാനത്തെ ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചകളിലും അവധി.
തിരുവനന്തപുരം:കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്ന് മുതല്‍ ശനിയാഴ്ചകളില്‍ സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് അവധി.
നിലവിൽ ബാങ്കുകൾക്ക് രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിലെ അവധിയ്ക്ക് പുറമെയാണ്.ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ കൂടി അവധി പ്രഖ്യാപിച്ചത്
ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.പ്രവൃത്തിസമയങ്ങളിൽ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും. സാമൂഹിക അകലം അടക്കമുള്ള മാർഗ നിർദ്ദേശങ്ങൾ പാലിക്കുന്നുവെന്ന് ബാങ്ക് മാനേജർമാർ ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു