മതേതരത്വം, പൗരത്വം, ദേശീയത, ഫെഡറലിസം ഒഴിവാക്കി ; ഒൻപതു മുതൽ 12 വരെയുള്ള സിബിഎസ്ഇ സിലബസ് വെട്ടിച്ചുരുക്കി.
പൗരത്വം, മതേതരത്വം, മതം, ജനാധിപത്യം, ജനാധിപത്യ അവകാശങ്ങൾ, ഫെഡറലിസം, ദേശീയത, പരിണാമ സിദ്ധാന്തം എന്നിവ മുതൽ നോട്ട് അസാധുവാക്കലും ജിഎസ്ടിയും വരെയുള്ളവ പഠന സിലബസിൽ നിന്നു സിബിഎസ്ഇ പൂർണമായി നീക്കം ചെയ്തതു വൻ വിവാദമായി.
കോവിഡിനെ തുടർന്നു ഒൻപതു മുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠഭാഗങ്ങളിൽ 30 ശതമാനം കുറവു വരുത്തിയതിന്റെ മറവിലാണു പല ക്ലാസുകളിലെയും സുപ്രധാന പാഠ്യഭാഗങ്ങൾ ഒഴിവാക്കിയത്.
പതിനൊന്നാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസിൽ നിന്ന് മതേതരത്വം, പൗരത്വം, ദേശീയത, ഫെഡറലിസം എന്നിവ പാടേ നീക്കം ചെയ്തതായി സിബിഎസ്സിയുടെ പാഠ്യപരിഷ്കാര വിജ്ഞാപനം വ്യക്തമാക്കി.ഇതേ പോലെ 9, 10, 11, 12 ക്ലാസുകളിലെ വിവിധ വിഷയങ്ങളിൽ നിന്നു പ്രധാന പാഠഭാഗങ്ങൾ മൊത്തത്തിൽ ഒഴിവാക്കിയിട്ടുണ്ട്.
മതേതരത്വം, പൗരത്വം, ദേശീയത, ഫെഡറലിസം ഒഴിവാക്കി ; ഒൻപതു മുതൽ 12 വരെയുള്ള സിബിഎസ്ഇ സിലബസ് വെട്ടിച്ചുരുക്കി-
via Deepikahttps://www.deepika.com/News_Cat2_sub.aspx?catcode=Cat3&newscode=566440