
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറ അന്തരിച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറ (93) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഫോര്‍ട്ടിസ് എസ്കോര്‍ട്ട് ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസ തടസം അനുഭവപ്പെട്ടതിനേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടുത്തിടെ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും പിന്നീട് രോഗം ഭേദമായാരുന്നു.
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏപ്രില്‍ വരെ ഛത്തീസ്ഗഢില്‍ നിന്നുള്ള രാജ്യസഭാംഗമായി പ്രവര്‍ത്തിച്ചു. അടുത്തിടെ വരെ എഐസിസി ജനറല്‍ സെക്രട്ടറിയുമായിരുന്നു. ഉത്തര്‍പ്രദേശ് ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകനായിരുന്ന മോത്തിലാല്‍ വോറ 1968ലാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്.