ബ്രോഡ് വേയില്‍ നിയന്ത്രണങ്ങളോടെ കടകള്‍ തുറക്കും

Share News

കൊച്ചി: നിയന്ത്രണങ്ങളോടെ എറണാകുളം ബ്രോഡ് വേയില്‍ ഇന്ന് കടകള്‍ തുറക്കും. എന്നാൽ ബ്രോഡ് വേയിലെ വലതുവശത്തുള്ള കടകള്‍ മാത്രമാണ് ഇന്ന് തുറക്കുക. തിരക്ക് ഒഴിവാക്കാന്‍ വേണ്ടിയാണിത്. ബ്രോഡ് വേയിലേക്ക് ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ.

എറണാകുളം ബ്രോഡ് വേ, മാര്‍ക്കറ്റ് റോഡ്, ടിഡി റോഡ്, ജ്യൂ സ്ട്രീറ്റ് എന്നിവ ഉള്‍പ്പെടുന്ന ഹോള്‍സെയില്‍ ബസാര്‍ പ്രദേശത്ത് ഇടത്-വലത് വശങ്ങള്‍ തിരിച്ച്‌ ഒന്നിടവിട്ട ദിവസങ്ങളില്‍ കടകള്‍ തുറക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ലോക്ക് ഡൗണ്‍ ഇളവ് വന്നതോടെ കഴിഞ്ഞ ദിവസം എറണാകുളത്ത് പലയിടങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ബ്രോഡ് വേയില്‍ തിരക്ക് കൂടിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പോലീസ് ഇടപെട്ട് കടകള്‍ അടപ്പിച്ചിരുന്നു.ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ ഇടത് വലത് വശങ്ങള്‍ തിരിച്ച്‌ ഒന്നിടവിട്ട ദിവസങ്ങളില്‍ കടകള്‍ തുറക്കാന്‍ ജില്ലാഭരണകൂടം തീരുമാനമെടുത്തിരിക്കുന്നത്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു