
ജനാധിപത്യ പ്രക്രിയയിൽപങ്കാളികളായവരോട് പിന്തുണച്ചവരോട് ഹൃദയപൂർവ്വം..

ജനാധിപത്യ മൂല്യങ്ങളും വർഗീയ-അവസരവാദ ആശയങ്ങളും തമ്മിലുള്ള പോരാട്ടമായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ്. പ്രതിസന്ധികളെ ഒറ്റക്കെട്ടായി മറികടന്ന കേരളത്തിൻ്റെ അഖണ്ഡതയും, ഭിന്നതയുടെ രാഷ്ട്രീയവും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു ഈ തെരഞ്ഞെടുപ്പ്. ഈ പോരാട്ടത്തിൽ കേരളത്തിൻ്റെ മതേതര ജനാധിപത്യ പാരമ്പര്യത്തെ കാക്കുന്നതിനും, വികസനത്തിൻ്റെ ജനകീയ മാതൃകയെ കൂടുതൽ കരുത്തുറ്റതാക്കുന്നതിനും ആയി ഇടതുപക്ഷത്തോടൊപ്പം നിന്ന കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനാധിപത്യ വിശ്വാസികളോട് ഹാർദ്ദമായി നന്ദി പറയുന്നു.
നമ്മുടെ ഈ പരിശ്രമം പാഴാവുകയില്ലെന്ന് എനിയ്ക്കുറപ്പാണ്. സമത്വവും സാഹോദര്യവും സമൃദ്ധിയും കളിയാടുന്ന നവകേരളം നമ്മൾ പടുത്തുയർത്തും. ഇനിയും തോളോട് തോൾ ചേർന്ന് മുന്നോട്ടു പോകും.
.

ആവേശോജ്വലമായ പ്രതികരണമാണ് ഐക്യ ജനാധിപത്യ മുന്നണിക്ക് സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
ജനദ്രോഹ നയങ്ങളിലൂടെ കേരളത്തിലെ ജനങ്ങളെ ദുരിതത്തിലാക്കി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷമായ പ്രതിഷേധമാണ് ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്.




ഐശ്വര്യപൂർണമായ , ലോകോത്തര കേരളം സൃഷ്ടിക്കുന്നതിനായി ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾക്കു വോട്ട് ചെയ്ത ഏവർക്കും ഹൃദയത്തിൽ തൊട്ട് നന്ദി അറിയിക്കുന്നു.





LDF സ്ഥാനാർത്ഥി പ്രഖ്യാപനം നടന്ന മാർച്ച് 10 മുതൽ തുടങ്ങിയ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സമാപിച്ചിരിയ്ക്കുന്നു. പ്രചരണച്ചൂടിൻ്റെ നടുവിൽ നിന്ന ഏതാണ്ട് ഒരു മാസക്കാലത്തെ അനുഭവങ്ങൾ അവിസ്മരണീയമാണ്. രാഷ്ട്രീയത്തിനതീതമായി ജനങ്ങൾ പ്രകടിപ്പിച്ച സ്നേഹവാത്സല്യങ്ങൾ ഹൃദയം തൊടുന്നതായിരുന്നു. ഇടതുപക്ഷ വിജയത്തിനായി രാപ്പകൽ ഭേദമില്ലാതെ അദ്ധ്വാനിച്ച ഇടതു മുന്നണി പ്രവർത്തകരുടെ സമർപ്പണം മറ്റാർക്കും ചിന്തിയ്ക്കാനാവാത്തതാണ്. രണ്ടക്ഷരം കൊണ്ട് അടയാളപ്പെടുത്താനാവുന്നതല്ലെങ്കിലും എല്ലാവരോടും നന്ദി പറയുന്നു. സ്നേഹമോടെ നന്ദി….


അങ്ങനെ തിരഞ്ഞെടുപ്പ് കഴിഞ്ഞു. വിലപ്പെട്ട വോട്ടവകാശം നമ്മൾ വിനിയോഗിച്ചു. കൊടുവള്ളിയുടെ സ്വപ്നങ്ങൾ നിറവേറ്റാൻ ഇനി നമ്മൾ ഒരുമിച്ച് സഞ്ചരിക്കും. വികസനത്തിന്റെ പുതിയ കൊടുവള്ളിയെ സൃഷ്ടിക്കും. കൊടുവള്ളിയോട്, ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ സ്നേഹം.
M Swaraj






ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളായ എല്ലാവർക്കും അഭിവാദ്യങ്ങൾ.

കൂടെയുണ്ടാകും എന്നും ഈ കരുതല്!





പാലായിലെ പ്രചരണ പ്രവർത്തനങ്ങളിൽ ഉടനീളം ഏറ്റവും സ്നേഹംനിറഞ്ഞ പിന്തുണയാണ് എല്ലാവരും നൽകിയത്. എൽ ഡി എഫിന്റെ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ച എല്ലാവരോടുമുള്ള സ്നേഹവും നന്ദിയും അറിയിക്കുന്നു.

#കുന്നമംഗലം
#ദിനേശ്പെരുമണ്ണ













മനസ്സുനിറയെ നിങ്ങളാണ്…
ഒരൊറ്റ ഹൃദയത്തുടിപ്പോടെ കൂടെ നടന്നവർ…
കൂടെ നിന്നവർ…
പകൽ അന്തിയില്ലാതെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ ഏർപ്പെട്ട എൻ്റെ പ്രിയ സഖാക്കൾ…
നിഴലുപോലെ ചേർന്നുനിന്നവർ…
പിന്തുണച്ചവർ…
സർവ്വോപരി ഇടതുമുന്നണിക്ക് വോട്ടു നൽകിയ എല്ലാ നന്മ നിറഞ്ഞ മനസ്സുകൾക്കും…
സ്നേഹം…
നന്ദി….
ഷാജി ജോർജ് പ്രണത




ഇന്ന് NDA യ്ക്ക് വോട്ട് രേഖപ്പെടുത്തുകയും ചെയ്ത എല്ലാവര്ക്കും
എന്റെ കൂപ്പുകൈ.

ഇടുക്കിയിലെ പ്രിയപ്പെട്ട വോട്ടർമാർ,
ഈ ദിവസങ്ങളത്രയും എന്നോടൊപ്പം നിന്ന് രാപകലില്ലാതെ യത്നിച്ച
യുഡിഎഫിൻ്റെ ചങ്ക് പ്രവര്ത്തകർ, ഞാൻ അറിയാതെ, എനിക്കായി പ്രാർത്ഥിച്ച അനേകർ, വിദേശത്തിരുന്നും പ്രവർത്തിച്ചവർ, പ്രാർത്ഥനയിൽ ഓർത്തവർ….
നിങ്ങൾ ഓരോരുത്തരെയും ചേർത്ത് പിടിച്ചുകൊണ്ട് നന്ദി….






