ഈ സോഷ്യൽ മീഡിയ ചിട്ടകൾ പാലിച്ചാൽ സൊസൈറ്റി രക്ഷപ്പെട്ടേക്കാം….

Share News

(1)സോഷ്യൽ മീഡിയയിൽ കെട്ടി മറിയുന്ന സമയത്തിന് ലിമിറ്റ് വേണം. അമിതമാകുന്നവരിൽ വിഷാദത്തിനും ആധിക്കുമുള്ള സാദ്ധ്യതകൾ കൂടുതലാണ്. അടിമത്തമായാൽ പിന്നെ ജീവിതം വേസ്റ്റ്.

(2)റിയൽ ലോകത്തിലെ സോഷ്യൽ ഇടപെടലുകളെ മുക്കും വിധത്തിൽ സോഷ്യൽ മീഡിയ പ്രയോഗം വന്നാൽ ഒറ്റപ്പെടൽ ഉറപ്പ്. പ്രതിസന്ധി വേളകളിൽ തിരിച്ചറിയാനും ഒപ്പം നിൽക്കാനും ആരുമുണ്ടാവില്ല.

(3)സോഷ്യൽ നെറ്റ് വർക്കിലെ ചങ്ങാതിമാർ പോസ്റ്റുന്ന പൊങ്ങച്ചം വായിച്ചു ഞാനത്ര വലുതായില്ലല്ലോയെന്ന അപകർഷതാ ബോധം അപകടമാകും. സ്വയം മതിപ്പ്‌ ചോർത്തുന്ന വില്ലനാകാൻ സോഷ്യൽ മീഡിയയെ അനുവദിക്കരുത്.

(4)സോഷ്യൽ മീഡിയ ഉള്ളടക്കങ്ങളെ വിമർശനാത്മകമായി വിലയിരുത്തണം. കണ്ണടച്ച് ഷെയർ ചെയ്യരുത്. പോസ്റ്റുകളിൽ എത്തിക്സ് വേണം. ലൈക്കും കമന്റും ഷെയറും കിട്ടാനായി

ആളുകളെ നോവിക്കുന്നതൊന്നും പോസ്റ്റ് ചെയ്യരുത്.

(5)സമൂഹത്തിന്റെയും അവനവന്റെയും സമാധാനം കെടുത്തുന്ന സോഷ്യൽ മീഡിയ ഗീർവാണങ്ങളെ തിരിച്ചറിയണം. റിപ്പോർട്ട് ചെയ്യണം.

(6)ബാഹ്യ രൂപത്തെ കുറിച്ചുള്ള അതിശയോക്തി നിറഞ്ഞ ഫോട്ടോകളും സൂക്തങ്ങളും സോഷ്യൽ മീഡിയയിൽ കണ്ടും വായിച്ചും കെണിയിൽ വീഴരുത്. ഇതാണ് സൗന്ദര്യവും ആരോഗ്യവുമെന്ന തെറ്റായ ധാരണകളിൽ കുടുങ്ങരുത്.

(7)കൈയ്യിലൊരു സ്മാർട്ട് ഫോണുണ്ടെങ്കിൽ എന്ത് തോന്ന്യാസവും പോസ്റ്റ് ചെയ്യും വിധത്തിലുള്ള ഓൺലൈൻ

ഡിസ് ഇൻഹിബിഷൻ സിൻഡ്രോമിന് അടിമപ്പെടാതിരിക്കുക. സോഷ്യൽ മീഡിയ വഴി പൊതു ബോധത്തിൽ വിഷം കലർത്താതിരിക്കുക.ആരുടെ മേലും ഡിജിറ്റലായി വെറുപ്പ് ചൊരിയരുത്.

Sad apologizing emoticon holding a sign with the text sorry

(8)സോഷ്യൽ മീഡിയയിൽ മുങ്ങി മയങ്ങി ആന്റി സോഷ്യലോ, സോഷ്യൽ വൈഭവത്തിൽ നിരക്ഷരോ ആകാതിരിക്കാനുള്ള ജാഗ്രത കൂടിയായാൽ ജോർ.

(ഡോ :സി ജെ ജോൺ)

Share News