ജൈനമതത്തെപറ്റി അധികം വിവരങ്ങൾ തെക്കേയിന്ത്യക്കാർക്ക് അറിയില്ല…|അവരെ പറ്റിയുള്ള ചില വിവരങ്ങൾ പറയാം…

Share News

* ജൈനമതം ലോകത്തിലെ ഏറ്റവും പഴയ സന്യാസ മതപാരമ്പര്യമായി കണക്കാക്കപ്പെടുന്നു.

ബുദ്ധമതം പോലെ അതിന്റെ ഉത്ഭവം ബിസി ആറാം നൂറ്റാണ്ടിൽ ആധുനിക ബീഹാറിലും നേപ്പാളിലും നടന്ന ശ്രമണ പ്രസ്ഥാനങ്ങളിൽ നിന്നാണ്.

* ജൈനമതം ജാതിവ്യത്യാസങ്ങളെ നിരുത്സാഹപ്പെടുത്തുന്നു .പാരമ്പര്യ പൗരോഹിത്യത്തെ അംഗീകരിക്കുന്നില്ല .

* മഹാവീരൻ ആണ് ജൈനമത സ്ഥാപകൻ.

* അദ്ദേഹം ചൈനയിലെ കൺഫ്യൂഷ്യസിന്റെയും ഇസ്രായേലിലെ ജെറമിയ, എസെക്കിയേൽ, യെശയ്യ, ഗ്രീസിലെ അരിസ്റ്റോട്ടിൽ, പ്ലേറ്റോ എന്നിവരുടെ സമകാലികനായി പറയപ്പെടുന്നു .

* ബുദ്ധനെപ്പോലെ, ആത്മീയ ജീവിതത്തിനായി അദ്ദേഹം തന്റെ സമ്പത്തും പദവികളും ഉപേക്ഷിച്ചു.

* മിക്കവാറും ജൈന സന്യാസിമാരും വെളുത്ത വസ്ത്രം ധരിക്കുന്നവരാണ്. ചിലർ പൂർണ്ണ മായും വസ്ത്രം ഉപേക്ഷിച്ചു ജീവിക്കുന്നു.

* ജൈന സന്യാസിമാർ മൃഗബലിക്കെതിരെ പ്രസംഗിക്കുകയും, കർശനമായ സസ്യാഹാരം പിന്തുടരുകയും ചെയ്യുന്നു .

* ആത്മാവിൽ വിശ്വസിക്കുന്ന ജൈനർ, മനുഷ്യാത്മാവ് ഒരു മൃഗമായോ പ്രാണിയായോ പുനർജനിക്കാമെന്നു വിശ്വസിക്കുന്നു. എല്ലാ ജീവജാലങ്ങൾക്കും ആത്മാക്കൾ ഉള്ളതിനാൽ ഏറ്റവും ചെറിയ ജീവിയെപ്പോലും ഉപദ്രവിക്കാൻ പാടില്ല എന്ന് പറയുന്നു.. അബദ്ധത്തിൽപോലും പ്രാണികളെ ശ്വസിക്കുന്നത് ഒഴിവാക്കാൻ, ഭക്തരായ ജൈനന്മാർ പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുന്നു.

• ഇന്ത്യയിൽ സസ്യാഹാരം എന്ന രീതിയും ഗാന്ധിജി ഉയർത്തിയ അഹിംസയുടെ ആശയവും ജൈനന്മാരിൽ നിന്നും കടം കൊണ്ടതാണ്.

* സസ്യങ്ങളുടെ ജീവൻ അപഹരിക്കുന്നതിനാൽ ഉള്ളിയും വെളുത്തുള്ളിയും മറ്റ് കിഴങ്ങുകളും കഴിക്കുന്നത് ജൈനർ ഒഴിവാക്കുന്നു.

• ബുദ്ധമതത്തിൽ നിന്ന് വ്യത്യസ്തമായി, ജൈനമതം ഒരിക്കലും ഇന്ത്യക്കപ്പുറത്തേക്ക് വ്യാപിച്ചിട്ടില്ല.

* ജൈനമത പുരോഹിതൻ അലഞ്ഞുതിരിയുന്ന പൂച്ചകളെയും നായ്ക്കളെയും പരിപാലിക്കാറുണ്ട്.

* രോഗികളും പരിക്കേറ്റതുമായ മൃഗങ്ങൾക്കും പക്ഷികൾക്കും അവർ ആശുപത്രികൾ നടത്തുന്നുണ്ട്.

* ജൈനരും വാരണാസിയിലേക്ക് തീർത്ഥാടനം നടത്തുന്നു.

* പല ജൈനമതക്കാരും കച്ചവടക്കാരായിത്തീർന്നത്, കൃഷിക്കാരും പട്ടാളക്കാരുമായി ജോലിചെയ്യുന്നത് അവരുടെ മതം വിലക്കിയതുകൊണ്ടാണ്.

* ഇന്ത്യയിൽ ഇന്ന് ഏകദേശം 20 ലക്ഷം ജൈനർ ഉണ്ട്. ഇന്ത്യയിലെ ജനസംഖ്യയുടെ 0.4% മാത്രമാണത്.. പ്രത്യേകിച്ച് രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ അവർ വസിക്കുന്നു.

* എന്നാൽ അവർ ഇന്ത്യൻ വ്യവസായങ്ങളിലും മാധ്യമസ്ഥാപനങ്ങളിലും ആധിപത്യം പുലർത്തുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമസ്ഥാപനം Times of India ഉദാഹരണം.

* ഇന്ത്യയിലെ സമ്പന്നരും വിദ്യാസമ്പന്നരുമായ സമൂഹങ്ങളിലൊന്നായതിനാൽ, അവർ ഇന്ത്യയുടെ രാഷ്ട്രീയത്തിലും ബിസിനസ്സിലും അതിന്റെ സ്വാധീനം നിലനിർത്തുന്നു.

* ദേശീയ ആരോഗ്യ സർവേ പ്രകാരം 70.6% ജൈനമതക്കാരും സമ്പന്നരാണ്. ഇന്ത്യയിൽ 1.5% ജൈനമതക്കാർ മാത്രമാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളത്.

* ഇന്ത്യയിലെ ആളോഹരി വരുമാനത്തിൽ ജൈനർക്ക് രണ്ടാം സ്ഥാനമുണ്ട്.

* പണം സമ്പാദിക്കുക മാത്രമല്ല, അവർക്കും സമൂഹത്തിനും വേണ്ടി വലിയ തോതിൽ ചെലവഴിക്കുകയും ചെയ്യുന്നു.

* ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്ക് ജൈനർക്കാണ്, അതായത് 94.1.%.

* ചില പൊതുവായ ജൈന കുടുംബപ്പേരുകൾ-ബൻസാലി, മേത്ത, ഓസ്വാൾ, ദോഷി, സാരക്, സവേരി, രൂപാണി, ഗദ തുടങ്ങിയവ.

ചില പ്രശസ്ത ജൈന വ്യക്തികൾ—

– നരേന്ദ്ര പട്‌നി – പട്‌നി കമ്പ്യൂട്ടറിന്റെ സ്ഥാപകൻ.

– വിനീത് ജെയിൻ- ബെന്നറ്റ്, കോൾമാൻ ആൻഡ് കമ്പനി ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ. (ടൈംസ് ഓഫ് ഇന്ത്യ).

– ഗൗതം അദാനി – അദാനി ഗ്രൂപ്പിന്റെ ചെയർമാൻ.

– മംഗൾ പ്രഭാത് ലോധ – ലോധ ഗ്രൂപ്പിന്റെ ഉടമ.

– രസിക്ലാൽ മണിക്ചന്ദ് ധാരിവാൾ –

മണിക്ചന്ദ് ഗ്രൂപ്പിന്റെ ഉടമ.

Uthaman Kunnini

Share News