
സ്പ്രിംക്ലർ വിവാദം: ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു
കൊച്ചി: സംസ്ഥാനത്തെ കോവിഡ് രോഗികളുടെ ആരോഗ്യ വിവരങ്ങള്‍ സ്പ്രിംക്ലറിന് നല്‍കിയെന്ന ആരോപണത്തില്‍ നടപടികള്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. സ്പ്രിംക്ലറിലൂടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്ന വ്യക്തികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
കരാറുമായി ബന്ധപ്പെട്ട വിദഗ്ധ സമിതി റിപ്പോര്‍ട്ട് ഹജരാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും ഡാറ്റകള്‍ ചോര്‍ന്നത് സംബന്ധിച്ച് വിവരങ്ങള്‍ അറിയാന്‍ റിപ്പോര്‍ട്ട് പരിശോധിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
സ്വകര്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്ബനിയായ സ്പ്രിംക്ലറിന് നല്‍കിയതു സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് നിയമസഭയില്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹര്‍ജിയുമായി ഹക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കേരളത്തിലെ രണ്ട് ലക്ഷത്തോളം ആളുകളുടെ ആരോഗ്യ വിവരങ്ങള്‍ ഇന്ന് അമേരിക്കന്‍ കുത്തക കമ്ബനിയായ സ്പ്രിംഗ്ലറുടെ കൈയിലാണ് . പാവപ്പെട്ട എന്‍ആര്‍ഐ സ്വന്തം അച്ഛനെയും അമ്മയെയും സംരക്ഷിക്കാന്‍ വേണ്ടി കേരള സര്‍ക്കാര്‍ എടുക്കുന്ന നടപടിയില്‍ സന്തോഷിച്ച് അവരുടെ സേവനവും പ്ലാറ്റ്‌ഫോമും സോഫ്റ്റ് വെയറും നമുക്കു വേണ്ടി തരാമെന്നു പറഞ്ഞതില്‍ എന്ത് തെറ്റാണെന്നാണ് അന്ന് മുഖ്യമന്ത്രി ചോദിച്ചത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കേരളത്തിലെ ചാനലുകളായ ചാനലുകളില്‍ മുഴുവന്‍ നടന്ന് ഇതിനെ ന്യായീകരിച്ച് പരിഹാസ്യനായെന്ന് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു.
ഡാറ്റാ സുരക്ഷയെ സംബന്ധിച്ച് വ്യക്തമായ നിലപാടുണ്ട് സിപിഎമ്മിന്. ഇത് മാനിഫെസ്റ്റോയില്‍ എഴുതിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി എല്‍ഡിഎഫും ക്യാബിനറ്റ് പോലും അറിയാതെ കേരളത്തിലെ കോവിഡ് രോഗികളുടെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്ബനിക്ക് ചോര്‍ത്തിക്കൊടുത്ത തെറ്റായ നടപടിയാണ് കേരളം കണ്ടത്.
സ്പ്രിംക്ലറുമായി ഇടപാടുണ്ടാക്കുമ്ബോള്‍ നിയമ വകുപ്പുമായോ ധനകാര്യ വകുപ്പുമായോ കൂടിയാലോചിച്ചിട്ടില്ല. ആരോഗ്യ വകുപ്പിന്റെ സെക്രട്ടറി പറഞ്ഞത് ഞങ്ങളോട് ചോദിച്ചില്ല എന്നാണ്. വഞ്ചനക്കേസില്‍ പ്രതിയായിരിക്കുന്ന കമ്ബനിയാണ് സ്പ്രിംക്ലര്‍ . ആ കമ്ബനിയുമായി നടത്തിയ ഇടപാടുകള്‍ കണ്ടെത്തിയ എം മാധവന്‍ നമ്ബ്യാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ അതിന്റെ മുകളില്‍ പുതിയൊരു കമ്മിറ്റിയെ വച്ചിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.