സംസ്ഥാന ബജറ്റ് 2021: ബിപിഎല്‍ വിഭാഗങ്ങള്‍ക്കു സൗജന്യ ഇന്റര്‍നെറ്റ്, എല്ലാ വീട്ടിലും ലാപ് ടോപ്
തിരുവനന്തപുരം: സംസ്ഥാനത്ത് കെ ഫോണ്‍ പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ ബിപിഎല്‍ വിഭാഗങ്ങള്‍ക്കു സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ജൂലൈയോടെ കെ ഫോണ്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
കെ ഫോണ്‍ വരുന്നതോടെ കുറഞ്ഞ ചെലവില്‍ നെറ്റ് ലഭ്യത ഉറപ്പുവരുത്താനാവും. പത്ത് എംബിപിഎസ് മുതലുള്ള സ്പീഡില്‍ കെ ഫോണ്‍ വഴി നെറ്റ് ലഭ്യമാക്കാനാവും. കെഫോണ്‍ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് കുത്തക ഇല്ലാതാക്കും. എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും ത്ുല്യ അവസരം നല്‍കും. സര്‍ക്കാര്‍ ഓഫിസുകളെ ഇന്‍ട്രാനെറ്റ് സംവിധാനം വഴി ബന്ധിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
എല്ലാ വീട്ടിലും ഒരു ലാപ് ടോപ് ഉറപ്പാക്കും. ഇതിനായി കെഎസ്എഫ്ഇ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ വഴി കൂടുതല്‍ വായ്പ ലഭ്യമാക്കും. ദുര്‍ബല വിഭാഗങ്ങള്‍ക്കു പകുതി വിലയ്ക്ക് ലാപ്‌ടോപ് ലഭ്യമാക്കും. കേരളത്തെ ഒരു വിജ്ഞാന സമൂഹമാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു.