കഥ|ഒലിവ്| ജോർജ് ജോസഫ് കെ

Share News

ജോർജ് ജോസഫ് കെ

.വേദപുസ്തകത്തിൻ്റെ താളുകൾകത്തിത്തുടങ്ങിയപ്പോൾദൈവം,ഭുമിയിൽ പ്രളയം ഉണ്ടാകട്ടെയെന്ന് കല്പിച്ചു.

ഭൂമിയിൽ പ്രളയം ഉണ്ടായി.നാൽപതു രാവും പകലുംതോരാത്ത മഴ…

.അഗ്നിയുടെ ചിറകുകൾപ്രളയജലത്തിനുമേൽചിത്രശലഭമായി പറന്നു നടന്നു.

പെട്ടകത്തിനു പുറത്തായ മനുഷ്യരും ജീവജാലങ്ങളുംദൈവം ഒരു തമാശക്കാരനാണെന്നും പറഞ്ഞ് ചിരിച്ച്, ജലത്തിൻ്റെ ആഴങ്ങളിലേക്ക് തീർത്ഥയാത്രയ്ക്കു പോയി.പെട്ടകം ഒരു തടവറയാണെന്നു നോഹ അറിഞ്ഞില്ല.ഭുമിയിലെ സ്വതന്ത്രമനുഷ്യരെരക്ഷയുടെ വാക്കുകളാൽകുരുക്കിട്ട് ബന്ധിച്ച് അകത്താക്കിയ ഒരാളാണുതാനെന്ന് കരച്ചിലോടെ നോഹഏറ്റുപറഞ്ഞ ആ രാത്രി ,പെട്ടകം അരാരത്ത് പർവ്വതത്തിലുറച്ചു.അന്ന് പെട്ടകത്തിൽ നിന്നുമിറങ്ങിയ മനുഷ്യരും ജന്തുക്കളുംപ്രേതാത്മാക്കളായിരുന്നു.അവർ വിശുദ്ധിയുടെ പടവുകളിൽ മുട്ടുകുത്തി നിന്ന്നന്മയ്ക്കായി കരഞ്ഞു.അപ്പോൾ അവർക്കടുത്തേക്ക്ഒരു പറ്റം കാക്കകൾ പറന്നണഞ്ഞു.അന്നേരം,സമാധാനത്തിൻ്റെ ഒലിവിലയുമായി പുറത്തു നിന്നുംപറന്നു വന്ന പ്രാവ്, ആ ഇലകൾകാക്കകൾക്കും പ്രേതാത്മാക്കൾക്കും നീട്ടിയ നിമിഷം, ഒലിവില നീട്ടിയ പ്രാവിനെ കാക്കകൾ കൊത്തിയോടിച്ചു.രക്തം ചിന്തിയ ഹൃദയവുമായിആ പ്രാവ് ഗാഗുൽത്തായിലെ ക രിശിലേക്ക് പറന്നു പോയി.അപ്പോൾ കുരിശിൽ നിന്നുംഒരു കുറുകൽ ഉയർന്നു.”എല്ലാം നിവർത്തിയായി

Share News