
ഇമ്മാതിരി ലോക്ക് ഡൗണ്‍ സാമ്പത്തിക സാഹചര്യത്തിന് അപകടമാണ്. ഇനി വേണ്ടത് വികേന്ദ്രീകൃത അടച്ചിടല്‍
. പ്രാദേശികമായി തദ്ദേശ ഭരണ സംവിധാനങ്ങളെ ആ ചുമതല ഏല്‍പ്പിക്കണം. ടെസ്റ്റ് പോസിറ്റിവിറ്റിയും, കേസ് സാന്ദ്രതയും നോക്കി ആ തീരുമാനം എടുക്കാന്‍ ഒരു ഫോര്‍മുല ഉണ്ടാക്കണം.

കൂട്ടം കൂടല്‍ സംബന്ധിച്ച് പൊതുവായ നിലപാട് വേണം. ഇങ്ങനെ വരുമ്പോൾ പല സ്ഥാപനങ്ങളും സാധാരണ നിലയില്‍ പ്രവർത്തിക്കാനാകും. കുറച്ചെങ്കിലും ആശ്വാസമാകും.
തൊഴിൽ കുറെ നില നിർത്താൻ കഴിയും. അതത് പ്രദേശത്തെ ഗ്രാഫ് താഴ്ത്തല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതല യാകണം. ജില്ലാ തലത്തില്‍ ഏകോപനം ആകാം.
കേരളത്തില്‍ അത് സാധിക്കും മൂന്നാം തരംഗത്തിന് മുമ്പ് അത് സാധിക്കണം. ക്രെഡിറ്റ് അവർ കൊണ്ട് പോകുമെന്ന ഭയം വേണ്ട. നേതൃത്വവും പോളിസിയും നിശ്ചയിക്കുന്നവര്‍ക്ക് ക്രെഡിറ്റ് കൊടുക്കാൻ ജനത്തിന് അറിയാം.

ഡോ .സി ജെ ജോൺ
