
അത്തരം ശക്തികൾ നാടിന്റെ ഏതുഭാഗത്തും ഉണ്ടാകും. നമ്മുടെ ജാഗ്രത ആവശ്യമാണ്. കാരണം മരണം സംഭവിക്കുന്നത് നാട്ടിലെ മനുഷ്യരാണ്. അത് മറക്കരുത്.
താനൂര്‍ ബോട്ട് ദുരന്തം: ബോട്ടുടമ നാസര്‍ അറസ്റ്റില്‍…

വാർത്തകൾ വേഗം മറക്കും .

കേന്ദ്ര കേരള സർക്കാരുകൾ സഹായം പ്രഖ്യാപിച്ചു .മന്ത്രി സഭയുടെ അടിയന്തര യോഗം തന്നെ നടന്നു .
ആരും അറിഞ്ഞില്ലേ ?
വിവിധ വകുപ്പുകൾ നോക്കിനിൽക്കവേ നിയമം കാറ്റിൽ പറത്തിയപ്പോൾ ആരും അറിഞ്ഞില്ലേ ?
ടുറിസം ,കായൽ വകുപ്പ് ,തുറമുഖം ഇങ്ങനെ ഓരോരുത്തരും പറഞ് ഒഴിയുന്നു .തുക നൽകി ഒതുക്കാവുന്നതും ,ആശ്വസിപ്പിക്കാവുന്നതുമാണോ ?
ഓരോ ദുരന്തം ഉണ്ടാകുമ്പോഴും എല്ലാവരും വാതോരാതെ സംസാരിക്കും .പിന്നെ എന്ത് സംഭവിക്കും ? ആരെല്ലാം ഇതിൻെറ ഉത്തരവാതുത്ത്വം ഏറ്റെടുക്കും ?
അനാസ്ഥയുടെ ഉടമകൾ?

.അമിതമായ യാത്രക്കാർ കയറുന്നതും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല, ലൈസൻസ് ഇല്ല, സുരക്ഷാ പരിശോധന ഇല്ല, ആരും ഉത്തരവാതുത്തം ഏറ്റെടുക്കില്ല.. ഇങ്ങനെയുള്ള കാരണങ്ങൾ ഇപ്പോഴും ആവർത്തിക്കുന്നു.
ഇത് 1980 മുതൽ എന്ന് ബന്ധപ്പെട്ട അധികാരികൾ പറയുമ്പോൾ നമ്മുടെ പ്രതീക്ഷ എവിടെ?
ഉൾനാടൻ കായൽ ഗതാഗത വകുപ്പ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആണെന്ന് ചാനൽ ചർച്ചകളിൽ ശ്രീമതി കെ ജി താര പറഞ്ഞത് ഓർക്കുന്നു.
ആ വകുപ്പ് കൈകാര്യം ചെയ്യുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ കേൾക്കുമ്പോൾ, എന്തുകൊണ്ട് അതൊക്കെ പാലിച്ചില്ലെന്ന് ചോദിക്കാതെ വയ്യ.
അനാസ്ഥയുടെ ഉടമകൾ?-എന്ന ചർച്ചകളിൽ ചില ഭരണകക്ഷി എം എൽ എ ന്യായികരിക്കുന്നത് കണ്ടു. പ്രാദേശിക പാർട്ടിനേതാവിന്റെ സഹോദരന് ബിസനസ്സ് ആരംഭിക്കാം.
എന്നാൽ നിയമം നോക്കാതെ മനുഷ്യജീവൻ നഷ്ടപ്പെടുത്തുന്ന ബിസിനസ്സും, ഇടപെടലുകളും നടത്തുമ്പോൾ ആരും അത് തിരിച്ചറിയുവാൻ, തിരുത്തുവാൻ, അരുതെന്ന് പറയുവാൻ ഇല്ലാതെ വരുന്നത് നാടിന്റെ സാമൂഹ്യദുരന്തമാണ്.
ജുഡീഷ്യൽ അന്വേഷണങ്ങൾ നടത്തുന്ന റിപ്പോർട്ട് ലഭിക്കുവാൻ വൈകുകയും ,ലഭിക്കുമ്പോൾ അതിലെ നിർദേശങ്ങൾ സ്വീകരിച്ചു് നടപടികൾ എടുക്കുന്നതും പതിവില്ല .ശിക്ഷ ആർക്കും ലഭിക്കാറില്ല .അന്വേഷണങ്ങൾ വെറും പ്രഹസനങ്ങളാകുമ്പോൾ വീഴ്ചകൾ ആവർത്തിക്കപ്പെടുന്നു .
വീഴ്ചകൾ

വീഴ്ചകൾ വരുത്തിയ വിവിധ വകുപ്പുകളിലെ പ്രാദേശിക ഉദ്യോഗസ്ഥരെ ഉടനെ ശിക്ഷിക്കുമോ?
ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നവർ ലജ്ജയില്ലാതെ മടിയും മറയുമില്ലാതെ പ്രഭാഷണം നടത്തുന്ന ഭരണപക്ഷ എം എൽ എ മാരും, അനുഭാവി തൊഴിലാളികളും പറയുന്നത് സംഭവിച്ച വീഴ്ചകളെക്കുറിച്ചല്ല. പകരം മറ്റ് പല കാര്യ ങ്ങളും പറഞ്ഞു സമയം കളയുന്നു. കഷ്ട്ടം.
ഇന്നലെ താനൂരിൽ നടന്ന ജീവരക്ഷാ പ്രവർത്തനത്തിന്റെ മഹത്വം, നാട്ടുകാരുടെ നന്മകൾ, മുമ്പ് നടന്ന കാരുണ്യപ്രവർത്തനം, ഇപ്പോൾ പ്രഖ്യാപിച്ച സഹായം, ഇനി കൊടുക്കുവാൻ പോകുന്ന സഹായം, വികലമാകുമോ എന്ന് സമൂഹം സംശയിക്കുന്ന അന്വേഷണ മേന്മകൾ.. ഇതൊക്കെ പറഞ്ഞ് ഒഴിയുന്നവരുടെ മനസ്സ് എവിടെ?
ഇവർക്കൊന്നും കുറ്റബോധം എവിടെയും ഇല്ല. ഇതാണ് ഈ നാടിന്റെ വേദന.
കണ്ണിരോർമയായി
കണ്ണിരോർമയായി താനൂർ മാറുമ്പോൾ, അനാസ്ഥയുടെ യഥാർത്ഥ ഉടമകളെ കണ്ടെത്തി ശിക്ഷിക്കുമോ?
മുഖ്യമന്ത്രി എത്തിയപ്പോൾ മുസ്ലിംലീഗിന്റെ നേതാക്ക ൾ വന്നതും, യോഗത്തിൽ പങ്കെടുത്തതും മാതൃകയായി എടുത്തുപറയുന്നത് കേട്ടു. അവർ ഓടിയെത്തി വേദനയിൽ ആശ്വസിപ്പിക്കുകയും കഴിയുന്ന പിന്തുണ നൽകുകയും ചെയ്തു. സർക്കാർ വകുപ്പുകളുടെ അനാസ്ഥയെക്കുറിച്ച് ഇപ്പോൾ പറയാത്തത് അവരുടെ മാന്യത. അത് മറയായി ഉപയോഗിക്കരുതേ.
ദുരന്തം സംഭവിച്ചപ്പോൾ രക്ഷാപ്രവർത്തനം നടത്തുവാൻ വെളിച്ചംപോലുമില്ലായിരുന്നുവെന്ന് നാട്ടുകാർ പറയുമ്പോൾ അവിടെ സർക്കാരിന്റെ സംവിധാനങ്ങൾ എവിടെയായിരുന്നു?നിയമം പാലിക്കുവാൻ പറഞ്ഞ നാട്ടുകാരനെ തല്ലിയൊതുക്കിയത് ഇപ്പോൾ തെളിവുകൾ സഹിതം പുറത്തുവരുമ്പോൾ സംരക്ഷണം നൽകിയത് വലിയ സ്വാധീനം ഉള്ളവരാണെന്നു പറയാതെ വയ്യ.
വ്യക്തികളും ശക്തികളും

ബോട്ടിന്റെ ഉടമ നാസറിന് പിന്തുണ നൽകുന്ന വ്യക്തികളും ശക്തികളും ആരുമാകട്ടെ. അത്തരം ശക്തികൾ നാടിന്റെ ഏതുഭാഗത്തും ഉണ്ടാകും. അതുകൊണ്ട് നമ്മുടെ ജാഗ്രത ആവശ്യമാണ്. കാരണം മരണം സംഭവിക്കുന്നത് നാട്ടിലെ മനുഷ്യരാണ്. അത് മറക്കരുത്.
നമ്മുടെ നികുതിപണത്തിൽ നിന്നും ലക്ഷങ്ങൾ നൽകി, വലിയ സഹായം നൽകിയെന്ന് പറയുന്ന ഭരണാധികാരികൾ വീഴ്ച ഏറ്റുപറയണം. ദുരന്ത നിവാരണ നിയമത്തിൽ പറയുന്നത് വീഴ്ചവരുത്തിയവരിൽ നിന്നും ഈടാക്കണമെന്നാണ്. അത് നടപ്പിലാക്കുമോ?
ശിക്ഷിക്കണം
ബേപ്പൂർ പോർട്ട് ഉദ്യോഗസ്ഥർ മൗനം പാലിക്കുന്നത് മറക്കരുത്. സർക്കാർ വകുപ്പിൽ പ്രവർത്തിക്കുന്ന മനുഷ്യജീവിതത്തെ നശിപ്പിക്കുന്ന കുട്ടക്കുരുതിക്ക് കളം ഒരുക്കിയവരെ കർശനമായി ശിക്ഷിക്കണം.
അതിന് സർക്കാർ തയ്യാറാക്കുമോ? പ്രതിപക്ഷ കക്ഷികൾ ഇതിനുവേണ്ടി വാദിക്കുമോ? കാത്തിരിക്കാം, കണ്ടറിയാം.
ഈ ബോട്ടിനു അനുവാദം നൽകിയ ഉദ്യോഗസ്ഥനെ ഉടനെ സസ്‌പെൻഡ് ചെയ്യുമോ?
നമ്മുടെ നാട്ടിൽ വികസനം, ടുറിസം അടക്കമുള്ള പദ്ധതികൾ ഉണ്ടാകണം. അപ്പോൾ ആവശ്യമായ സുരക്ഷിത സംവിധാനം നിർബന്ധമായും ഒരുക്കണം.അതിനായിരിക്കട്ടെ തുടർപ്രവർത്തനങ്ങൾ.
നഷ്ട്ടപരിഹാരം
ശ്രീ ജസ്റ്റിൻ ജോർജ് ഫേസ്ബുക്കിൽ മുമ്പ് നൽകിയ സഹായത്തെക്കുറിച് എഴുതിയത് വായിച്ചു .അത് താഴെ ചേർക്കുന്നു .
“2021 ഒക്ടോബർ 17 ന് കോട്ടയം കൂട്ടിക്കലിൽ മഴക്കെടുതിയിലും ഉരുൾ പൊട്ടലിലും മരിച്ചത് 13 പേരാണ്… കേരളത്തെ സഹായിക്കുമെന്ന് പ്രധാനമന്ത്രി വാഗ്‌ദാനം ചെയ്തിരുന്നു.
സംസ്ഥാന സർക്കാർ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു. മരിച്ചവരിൽ 6 പേര് ഒരേ കുടുംബത്തിൽ പെട്ടവർ ആയതിനാൽ ആറ് പേർക്ക് കൂടി 4 ലക്ഷം രൂപയെ കിട്ടുകയുള്ളു. ഉരുൾ പൊട്ടൽ ദുരിതത്തിൽ പെട്ടവർക്ക് ചികിത്സ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
2022 ഒക്ടോബർ 6 ന് വടക്കഞ്ചേരി ബസ്സപകടത്തിൽ അഞ്ചു കുട്ടികൾ, മൂന്നു യാത്രക്കാർ, ഒരു അധ്യാപകൻ ഉൾപ്പടെ ഒൻപത് പേര് മരിച്ചു… പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചവർക്ക് രണ്ടു ലക്ഷം രൂപയും, പരിക്കേറ്റവർക്ക് 50,000 രൂപയും അടുത്ത ദിവസം നഷ്ടപരിഹാരം അനുവദിച്ചു. സംസ്ഥാന സർക്കാർ ഒരാഴ്ചക്ക് ശേഷം മന്ത്രിസഭാ യോഗം കൂടി മരിച്ചവർക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ട്.
2023 മെയ് 07 ന് താനൂരിൽ ബോട്ടപകടത്തിൽ 22 പേര് മരിക്കുന്നു… പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചവർക്ക് രണ്ടു ലക്ഷം രൂപ അനുവദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും, 8 മന്ത്രിമാരും, ഡിജിപിയും, സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും തിരൂരങ്ങാടി താലൂക്ക് ആശുപത്രി സന്ദർശിക്കുന്നു, മരിച്ചവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നു, പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും വാഗ്‌ദാനം ചെയ്തിട്ടുണ്ട്…“

അപകടങ്ങൾ, ദുരന്തങ്ങൾ സംഭവിക്കുമ്പോൾ
സർക്കാർ വേദനിക്കുന്ന, വേർപാടിൽ വിഷമം അനുഭവിക്കുന്ന
കുടുംബങ്ങൾക്ക് നഷ്ട്ടപരിഹാരം പ്രഖ്യാപിക്കാറുണ്ട്.
നഷ്ട്ടപെടുന്നത് മനുഷ്യജീവനാണെങ്കിലും പ്രഖ്യാപിക്കുന്ന തുക പല വിധത്തിലാണ്.
സർക്കാർ ഖജനാവിൽ നിന്നും തുക
നൽകുന്നതിന് വ്യക്തമായ വ്യവസ്ഥകൾഉള്ളത് നന്നായിരിക്കും . .
മരിച്ചവരുടെ ജാതിയും മതവും രാഷ്ട്രിയവും ദേശവും നോക്കിയായിരിക്കരുത് തുക അനുവദിക്കുന്നത്.
ഇക്കാര്യത്തിൽ വ്യക്തമായ നിയമം ഇല്ലെങ്കിൽ കോടതി ഉചിതമായ വിധി പ്രഖ്യാപിക്കണം

സാബു ജോസ് .


