
മധുരം മലയാളം

ചലച്ചിത്ര ഗാനാസ്വാദനം
മലയാള ഭാഷ തൻ….
1974ൽ പുറത്തിറങ്ങിയ “പ്രേതങ്ങളുടെ താഴ് വര”
എന്ന ചിത്രത്തിനു വേണ്ടി ശ്രീകുമാരൻ തമ്പി രചിച്ച്
ദേവരാജൻ മാസ്റ്റർ സംഗീതം പകർന്ന
മലയാള ഭാഷയുടെ
മാദക ഭംഗി വെളിവാക്കുന്ന
ഈ ഗാനം ആലപിച്ചിരിക്കുന്നത്
മലയാളത്തിൻ്റെ ഭാവഗായകനായ ജയചന്ദ്രനാണ്
മലയാള ഭാഷ തൻ മാദക ഭംഗി നിൻ
മലർ മന്ദഹാസമായ് വിരിയുന്നു
കിളികൊഞ്ചും നാടിൻ്റെ ഗ്രാമീണ ശൈലി നിൻ
പുളിയിലക്കര മുണ്ടിൽ
തെളിയുന്നു… ( മലയാള)
കളമൊഴി നീ പൊട്ടിച്ചിരിയ്ക്കുന്ന നേരത്ത്
കൈകൊട്ടിക്കളിത്താളം മുഴങ്ങുന്നു.. (കളി)
പരിഭവം പറഞ്ഞു നീ പിണങ്ങുമ്പോൾ കുരുവി തൻ
പളുങ്കണിയൊച്ച ഞാൻ കേൾക്കുന്നൂ…. കേൾക്കുന്നു…. ( മലയാള)
മയിൽപ്പീലിക്കണ്ണുകളിൽ
മാരൻ്റെ ശരങ്ങളിൽ
മൗനത്തിൻ മായാ നിറം മലരുന്നു … (മയിൽ )
അരയന്നപ്പിട പോൽ നീ ഒഴുകുമ്പോളഷ്ടപദി
മധുര വർണ്ണന നെഞ്ചിൽ നിറയുന്നു.– നിറയുന്നു .. – ( മലയാളി )
