ഭാരതസഭയില്‍ പുതു ചരിത്രം: കേൾവി – സംസാര പരിമിതിയുള്ള ആദ്യ വൈദികനായി ഫാ. ജോസഫ് തേർമഠം അഭിഷിക്തനായി
തൃശൂർ: ഭാരതസഭയ്ക്ക് ഒരേസമയം അഭിമാനവും അതേസമയം പുതുചരിത്രവും കുറിച്ച് കേൾവി-സംസാര പരിമിതിയുള്ള ഇന്ത്യയിലെ ആദ്യ വൈദികനായി ഫാ. ജോസഫ് തേർമഠം അഭിഷിക്തനായി. ഇന്നലെ തൃശൂർ വ്യാകുലമാതാവിൻ ബസിലിക്കയിൽ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിൻ്റെ കൈവയ്പു ശുശ്രൂഷയിലൂടെയാണു ഫാ. ജോസഫ് തിരുപ്പട്ടം സ്വീകരിച്ചത്. ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോൺഗ്രിഗേഷൻ ഓഫ് ഹോളി ക്രോസ് സന്യാസ സമൂഹാംഗമാണ് നവവൈദികന്. ഇന്നലെ തിരുപ്പട്ട സ്വീകരണത്തിന് പിന്നാലെ ഫാ. ജോസഫ് തേർമഠം ആംഗ്യഭാഷയിൽ ദിവ്യബലി അർപ്പിച്ചു. ബസിലിക്ക ഇടവകയിൽ താമസിക്കുന്ന […]
Read More