ആയിരങ്ങള്‍ ഒഴുകിയെത്തുന്നു; ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്കു ഇന്ന് യാത്രാമൊഴി

Share News

കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്ക് ഇന്നു നാടിന്റെ യാത്രാമൊഴി. കബറടക്ക ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് പുത്തൻകുരിശ് പാത്രിയാർക്കാ സെൻ്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ ആരംഭിക്കും. കോതമംഗലത്തുനിന്ന് വിലാപയാത്രയായി ഇന്നലെ രാത്രി ഒമ്പതോടെയാണ് ബാവയുടെ ഭൗതികദേഹം പുത്തൻകുരിശിലെത്തിച്ചത്. പൊതുദർശനത്തിനു വച്ച ബാവയുടെ ഭൗതികദേഹത്തിൽ അന്ത്യാഞ്ജലിയർപ്പിക്കാൻ സമൂഹത്തിൻ്റെ നാനാതുറകളിലുള്ളവർ പുത്തൻകുരിശിലേക്ക് ഒഴുകിയെത്തി. രാത്രി വൈകിയും അന്തിമോപചാരമർപ്പിക്കാന്‍ നിരവധി പേരാണ് എത്തിച്ചേര്‍ന്നത്. കബറടക്ക ശുശ്രൂഷകളുടെ ആദ്യത്തെ രണ്ടു ഘട്ടങ്ങളിലെ പ്രാർത്ഥനാ ചടങ്ങുകൾ […]

Share News
Read More