ഇസ്രായേൽ – പലസ്തീൻ യുദ്ധം: പ്രത്യയശാസ്ത്രങ്ങളും ചരിത്രവും പുതിയ ലോകക്രമവും
ആധുനിക ലോകചരിത്രത്തെ രണ്ടായി തിരിക്കുന്ന നിർണ്ണായക ഘട്ടമാണ് രണ്ടാം ലോകയുദ്ധ കാലം. അതിന് മുമ്പുള്ള ലോകചരിത്രത്തിൽനിന്ന് തികച്ചും വിഭിന്നമാണ് പിന്നീട് ലോകക്രമത്തിൽ സംഭവിച്ചിട്ടുള്ള ഗതിമാറ്റങ്ങൾ. അതിനാൽത്തന്നെ, രാജ്യങ്ങളുടെയും വംശങ്ങളുടെയും ചരിത്രങ്ങളെയും വിവിധ പ്രത്യയ ശാസ്ത്രങ്ങളുടെ സമീപനങ്ങളെയും രണ്ടുവിധത്തിൽ വേണം വായിക്കാൻ. രണ്ടാം ലോകയുദ്ധത്തിന്റെ അന്ത്യത്തിനും ഐക്യരാഷ്ട്രസഭയുടെ ആരംഭത്തിനും ശേഷം വലിയ മാറ്റങ്ങൾ ലോകത്തിൽ സംഭവിച്ചു. ഇരുണ്ട ചരിത്രങ്ങളുടെ തടവറയിൽനിന്ന് ഏതാണ്ട് എല്ലാ സമൂഹങ്ങളും സ്വതന്ത്രമായത് അതിനുശേഷമാണ്. ലോകരാജ്യങ്ങളെ മുഴുവൻ ആഴമായി ചിന്തിപ്പിച്ച കാലഘട്ടമായിരുന്നു രണ്ടാം ലോകയുദ്ധ കാലം. […]
Read More