ഈ സ്ഥലം ഇലിപ്പോട്ടുകോണം അമ്പലം ജംക്‌ഷൻ. മറക്കരുത്..| ഇനി ഇതുവഴി വരികയാണെങ്കിൽ കേറുമല്ലോ. കേറാതിരിക്കരുത്..
മനോഹര മാതൃക മനോഹരൻ.കെ. പേരു പോലെ തന്നെ മനോഹരമായ ജീവിതമാണ് എന്റേത്. ജീവിതത്തിലെ സമാധാനോം സന്തോഷോം എന്നൊക്കെ പറയുന്നത് നമ്മളു സൃഷ്ടിക്കുന്നതാണ്. വേണമെന്നു വെച്ചാ വേണം. വേണ്ടെന്നു വച്ചാ വേണ്ട. അതിൽ തീരണം. ഞാൻ രാവിലെ നാലിനെഴുന്നേറ്റ് കടയിലേക്കു വരും. നാലരയാകുമ്പോൾ പശൂംപാൽ വരും. ദോശ ചുടും. തേങ്ങാ ചമ്മന്തിയരയ്ക്കും. അഞ്ചേമുക്കാൽ ആകുമ്പോൾ ചായകുടിക്കാരു വരും. പതിവുകാരാ. റേഡിയോ ഉച്ചത്തിൽ വച്ചിട്ടുണ്ട്. അടുക്കളേലായിരിക്കുമ്പോൾ എനിക്കും കേൾക്കണം. പഴയ മട്ടിലൊരു കടയാണ്. മക്കടെ പേരാ ഇട്ടിരിക്കുന്നെ. ഹോട്ടൽ ‘വിഷ്ണു […]
Read More