കേരളത്തിന്റെ വികസനക്കുതിപ്പിൽ നാഴികക്കല്ലാവുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർണായകമായ ഒരു ഘട്ടം പൂർത്തിയായിരിക്കുന്നു.

Share News

കേരളത്തിന്റെ വികസനക്കുതിപ്പിൽ നാഴികക്കല്ലാവുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർണായകമായ ഒരു ഘട്ടം പൂർത്തിയായിരിക്കുന്നു. തുറമുഖത്ത് ആദ്യമായി ഹെവി ലോഡ് കാരിയർ ‘ഷെൻ ഹുവ 15’ എത്തിയതോടെ ലോക തുറമുഖ ഭൂപടത്തിലേക്കുള്ള വിഴിഞ്ഞത്തിന്റെ പ്രയാണം അതിവേഗം സാധ്യമാവുകയാണ്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും അനവധി തൊഴിലവസരങ്ങളുമാണ് ഇതുവഴി സൃഷ്ടിക്കപ്പെടാൻ പോകുന്നത്. അത്യാധുനിക ഗതാഗത സംവിധാനങ്ങളും ചരക്കുനീക്കത്തിനുള്ള സൗകര്യങ്ങളും പശ്ചാത്തല സൗകര്യവികസനവുമൊരുക്കി കേരളത്തിന്റെ മുഖഛായ മാറ്റാൻ വിവിധ പദ്ധതികൾ എൽഡിഎഫ് സർക്കാർ നടപ്പിലാക്കി വരികയാണ്. അന്താരാഷ്ട്ര ചരക്കുഗതാഗതത്തിനുള്ള പ്രധാന ഹബ്ബായി വിഴിഞ്ഞം […]

Share News
Read More