കൊച്ചിയുടെ തെരുവുകളിലൂടെ സൈക്കിളില്‍ മീന്‍ വിറ്റ് നടന്ന ആ കൗമാരക്കാരന്‍ ഇന്ന് എറണാകുളം സെയ്ന്റ് ആല്‍ബര്‍ട്‌സ് കോളേജിലെ സാമ്പത്തികശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്.
, അത്തിപ്പൊഴി മത്സ്യ ചന്തയിലെ മീന്‍തട്ടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന മധ്യവയസ്‌കന്റെ അടുത്തേക്ക് ആ സ്‌കൂള്‍ കുട്ടി ഓടിയെത്തിയപ്പോള്‍ മീന്‍മണമുള്ള കൈയോടെ അയാള്‍ അവനെ ഒപ്പം ചേര്‍ത്തുനിര്‍ത്തി. അപ്പന്‍ ചാക്കോയ്ക്ക് സഹായിയായി ഫ്രാന്‍സിസ്. നല്ലൊരു ജോലി സമ്പാദിച്ച് ആ മീന്‍ ചന്തയില്‍ നിന്ന് തന്റെ അപ്പനെ പ്രാരാബ്ധങ്ങളില്ലാത്ത ജീവിതത്തിന്റെ വസന്തത്തിലേക്ക് കൈപിടിച്ചുനടത്തണമെന്ന് ഫ്രാന്‍സിസ് മോഹിച്ചു. ഓരോ ദിവസവും പ്രതിസന്ധികള്‍ കൂടിയതല്ലാതെ അനുകൂലമായി ഒന്നുംസംഭവിച്ചില്ല. എന്നാല്‍ പഠിക്കണം എന്ന ഉറച്ച തീരുമാനം സുനാമിപോലെ ഉയര്‍ന്നുവന്ന എല്ലാ തിരമാലകളെയും വകഞ്ഞുമാറ്റാന്‍ ഫ്രാന്‍സിസിന് […]
Read More