നാട്ടാരെ പ്രാർത്ഥിക്കാൻ ശീലിപ്പിക്കുന്ന നാടുവാഴികൾ!|മലയാളികൾക്ക് ഇനി ചെയ്യാനാകുന്നത്, തങ്ങൾ ഉറങ്ങുമ്പോൾ ദുരന്തം സംഭവിക്കരുതേ എന്നു ദൈവത്തോടു പ്രാർത്ഥിക്കുക മാത്രമാണ്.
വടക്കുകിഴക്കൻ ലിബിയയിൽ വെറും അമ്പത്തിമൂന്നു വർഷം മുമ്പു മാത്രം പണിതു തീർത്ത അബു മൻസൂർ, ദെർണ എന്നീ രണ്ടു ഡാമുകൾ ഇക്കഴിഞ്ഞ പതിനൊന്നാം തീയതി വെളുപ്പിനു തകർന്നപ്പോൾ ദെർണനഗരത്തിൽ മരിച്ചത് പതിനൊന്നായിരത്തിലേറെ പേരാണ്; കാണാതായത് പതിനായിരത്തോളം പേരെയും! തൊണ്ണൂറായിരം മനുഷ്യരാണ് ആ പ്രദേശത്തു താമസിച്ചിരുന്നത്. അവരിൽ ഇരുപതിനായിരം പേർ ഇന്നില്ല! 230 ലക്ഷം ക്യൂബിക് മീറ്റർ ജലമാണ് 74 മീറ്റർ ഉയരമുള്ള അബു മൻസൂറിൽ സംഭരിച്ചിരുന്നത്. പട്ടണത്തിൽ നിന്ന് 14 കി.മീ. ദൂരത്താണ് അബു മൻസൂർ സ്ഥിതിചെയ്തിരുന്നത്; […]
Read More